കണ്ണൂരില്‍ ക്രൂര പീഡനത്തിരയായ പതിനാറുകാരിക്ക് രക്ഷയായി എത്തിയത് പ്രവാസിയും കൈരളി ടി വി പ്രവര്‍ത്തകരും നാട്ടുകാരും

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍  പതിനാറു വയസുകാരിയെ മൈസൂര്‍കല്യാണം കഴിച്ചു വീട്ടുതടവിലാക്കിയ 55 വയസുകാരനില്‍ നിന്ന് പെണ്‍കുട്ടിയെ  മോചിപ്പിച്ചു .വീട്ടുതടങ്കില്‍  ക്രൂര  പീഡനങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടിക്ക് രക്ഷകരായെത്തിയത് പ്രവാസിയും  കൈരളി ടി വി പ്രവര്‍ത്തകരും നാട്ടുകാരുമാണ് .

 

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.  ഏഴാം മൈലില്‍ ബാംഗ്ലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ വീട്ടുതടങ്കില്‍ ക്രൂരാമായി പീഡിപ്പിക്കുകയാണെന്ന് പ്രവാസി സംഘടന വഴിയറിഞ്ഞ പ്രവാസിയും കല്ലാച്ചി സ്വദേശിയുമായ നൗഷാദ് നാട്ടുകാരെയും കണ്ണൂര്‍ കൈരളി ടി വി പ്രവര്‍ത്തകരെയും വിവരമറിയിക്കുകയായിരുന്നു.

 

തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരും നാട്ടുകാരും പെണ്‍കുട്ടിയെ താമസിപ്പിച്ച വീടിനുമുന്നില്‍ തടിച്ചുകൂടിയപ്പോള്‍ പെണ്‍കുട്ടി വീടിനുള്ളില്‍ നിന്ന് രക്ഷപ്പെട്ടു ഇറങ്ങി ഓടുകയായിരുന്നു

പിന്നീട് യുവതിയെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി തുടര്‍ന്ന് പോലീസിന്‍റെ സാന്നിദ്ധ്യത്തില്‍ പെണ്‍കുട്ടിയെ കണ്ണൂര്‍ അഭയകേന്ദ്രത്തിലീക്ക് മാറ്റി. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം