സംഭവ ദിവസം സ്റ്റുഡിയോയില്‍ സുനില്‍ ഉണ്ടായിരുന്നു;അയാള്‍ പറഞ്ഞിട്ടാണ് ഡ്രൈവറെ മാറ്റിയത് ;നടിയെ അക്രമിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി നിര്‍മാതാവ് രഞ്ജിത്

മലയാളത്തിലെ യുവ നടിയെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക   വെളിപ്പെടുത്തലുമായി  നിര്‍മാതാവ് എം രഞ്ജിത്. നടിക്ക് എതിരെ ആക്രമം നടന്ന ദിവസം സ്റ്റുഡിയോയില്‍ പള്‍സര്‍ സുനി ഉണ്ടായിരുന്നെന്ന്‍ നിര്‍മാതാവ് രഞ്ജിത്ത്. സുനി തന്നെയാണ് നടിക്ക് ഡ്രൈവറായി മാര്‍ട്ടിനെ പറഞ്ഞുവിട്ടതെന്നും രഞ്ജിത് പറയുന്നു.
  നടിയ്ക്കെതിരായ അതിക്രമത്തില്‍ അപലപിച്ച്‌ തിരുവനന്തപുരം ചലച്ചിത്ര കൂട്ടായ്മയുടെ പ്രതിഷേധപരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം രഞ്ജിത്.  മലയാളസിനിമയില്‍ വന്നിട്ട് ഒരുപാട് വര്‍ഷമായി. ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് ഇവിടെ ഉണ്ടായത്. സാധുക്കളെപോലെ ഇരിക്കാതെ നമ്മളെല്ലാവരും ശക്തമായി പ്രതികരിക്കണം. ഭയന്ന് പറയാതിരിക്കുന്ന ഒരുപാട് സംഭവങ്ങള്‍ മുമ്പും  ഉണ്ടായിട്ടുണ്ട്. നിര്‍മാതാവ് സുരേഷേട്ടനുണ്ടായ സംഭവത്തില്‍ ഞങ്ങള്‍ ഒരുമിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിട്ടും അതൊന്നും കാര്യമായി എടുക്കാതെ അതേ ആളുകള്‍ ഞങ്ങളുടെ മുന്നില്‍ കൂടി സിനിമാവണ്ടികളില്‍ ഡ്രൈവര്‍മാരായി എത്തിയിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.
ഞാന്‍ നടന്ന സംഭവത്തിന്റെ വിശദമായ വിവരങ്ങള്‍ അന്വേഷിക്കുകയുണ്ടായി. സ്റ്റുഡിയോയില്‍ നിന്നും ഡബ്ബിങിനെന്നും പറഞ്ഞ് നടിയെ വിളിക്കാന്‍ പോയ വാഹനത്തില്‍ ആദ്യം പോകേണ്ടിയിരുന്നത് പള്‍സര്‍ സുനിയെന്ന ആളായിരുന്നു. സുനില്‍ അവിടെ കുറച്ചുദിവസങ്ങളായി വണ്ടി ഓടിക്കുന്നുണ്ടായിരുന്നു. സംഭവദിവസം സുനില്‍ പറഞ്ഞു തനിക്ക് പോകാന്‍ പറ്റില്ലെന്നും പകരം ഡ്രൈവറെ വെക്കാനും. പകരം ഡ്രൈവര്‍ കുറച്ചുദിവസങ്ങളായി അവിടെ തന്നെയുണ്ട്. ആ ഡ്രൈവര്‍ വണ്ടിയുമായി പോകാന്‍ തുടങ്ങുമ്ബോള്‍ ഈ സിനിമയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ സുനിലിനെ കണ്ടപ്പോള്‍ സുനില്‍ തന്നെ പോയാല്‍പോരെ എന്നും ചോദിക്കുന്നു. അപ്പോള്‍ സുനില്‍ അന്നത്തെ ദിവസം വരെ ജോലി ചെയ്തതിന്റെ പൈസ വേണമെന്ന് പറഞ്ഞു. പൈസയ്ക്ക് വേണ്ടിയൊരു ആവശ്യമുണ്ടെന്നും അതുകൊണ്ട് മാര്‍ട്ടിനെ വിട്ടാല്‍ മതിയെന്നും സുനി പറയുകയായിരുന്നു. അങ്ങനെയാണ് മാര്‍ട്ടിന്‍ പോകുന്നത്. ബാക്കിയുള്ളതൊക്കെ നമ്മള്‍ കേട്ട് അറിഞ്ഞ് കഴിഞ്ഞു. ഇതിനെതിരെ പ്രതികരിക്കാതെ പോകരുത്. നമ്മള്‍ക്കും ജീവിക്കണം ഇവിടെ ഒരുമിച്ച്‌ പോരാടണമെന്നും രഞ്ജിത്ത് വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം