നികുതി കുറയ്ക്കാന്‍ തയ്യാറല്ല ; ജ​ന​വി​രു​ദ്ധ നി​ല​പാ​ടുമായി കേ​ന്ദ്ര ധ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി:    പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ളും പ​ച്ച​ക്ക​റി വി​ല​ക​ളും കൂ​ടു​ന്ന​തി​നെതിരെ രാജ്യത്ത് പ്രതിക്ഷേധം ശക്തമാവുന്ന ഈ സാഹചര്യത്തിലും വില   കൂ​ടു​ന്ന​തി​നെ​ ന്യാ​യീ​ക​രി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലി.

 

പെ​ട്രോ​ളി​നും  ഡീ​സ​ലി​നും    കേ​ന്ദ്ര​സ​ർ​ക്കാ​ർ വർധിപ്പിച്ച എ​ക്സൈ​സ് തീ​രു​വ കു​റ​യ്ക്കി​ല്ലെ​ന്നും മ​ന്ത്രി തുറന്നടിച്ചു . മഴക്കാലത്ത് പച്ചക്കറികളുടെ വിലകൂടുന്നത്  സ്വാ​ഭാ​വി​കമാണെന്ന ന്യായീകരണവും മന്ത്രി ഉന്നയിച്ചു.

 

അ​മേ​രി​ക്ക​യി​ൽ വീ​ശി​യ​ടി​ച്ച ഇ​ർ​മ കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്ന് അമേരിക്ക എ​ണ്ണ ഉ​ത്പാ​ദ​നം കു​റ​ച്ച​തും വില കൂടാൻ കാരണമായി.വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രേ ഡ​ൽ​ഹി​യി​ലും കേ​ര​ള​ത്തി​ലും ബം​ഗാ​ളി​ലും ഒ​ഡീ​ഷ​യി​ലും ഇ​ന്നും നാ​ളെ​യുംകരിദിനമായും പലപ്രധിക്ഷേധ പരിപാടികളും ജനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്തിനിടയിലാണ്   ഈ ജ​ന​വി​രു​ദ്ധ നി​ല​പാ​ട്.

 

പെ​ട്രോ​ൾ വി​ല​ക്ക​യ​റ്റ​ത്തെ ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ണ്‍സ് ക​ണ്ണ​ന്താ​നം ന്യാ​യീ​ക​രി​ച്ച​ത് വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​രി​ലെ പ്ര​മു​ഖ​നാ​യ ജയ്റ്റ്‌ ലിയു​ടെ ന്യാ​യീ​ക​ര​ണം. വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നു​ള്ള പൊ​തു​നി​ക്ഷേ​പ​ത്തി​ന് സ​ർ​ക്കാ​രി​ന് നി​കു​തി വ​രു​മാ​നം വേ​ണ​മെ​ന്ന് ജയ്റ്റ്‌ലി പ​റ​ഞ്ഞു.

 

ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്ക​ണമെന്നാഗ്രഹിക്കുന്ന സംസ്ഥാനങ്ങള്‍ വിലകുറയ്ക്കട്ടെയെന്നും എന്നാല്‍ അതിനാരും തയ്യാറാവില്ലെന്നും വിലകൂട്ടിയതിനെ വിമര്‍ശിക്കുന്ന   കോ​ണ്‍ഗ്ര​സും ഇ​ട​തു​പ​ക്ഷ​വും ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളും നി​കു​തി കു​റ​യ്ക്കു​ന്നി​ല്ല എന്നതാണ് സത്യമെന്നും  മന്ത്രി ചൂണ്ടിക്കാട്ടി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം