ആരെയും വിഷമിപ്പിക്കാനില്ല; കാഞ്ചനമാലയെ കാണാന്‍ പോകാത്തതിന്റെ കാരണം വ്യക്തമാക്കി പൃഥ്വിരാജ്

moideenകഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ്‌ ചിത്രമായിരുന്നു  മൊയ്തീന്‍-കാഞ്ചനമാല പ്രണയകഥ പറഞ്ഞ ആര്‍.എസ് വിമല്‍ ചിത്രം ‘ എന്നു നിന്റെ മൊയ്തീന്‍’. ഈ ചിത്രത്തിന്റെ വിജയത്തിനുശേഷം ഒട്ടേറെപ്പേര്‍ യഥാര്‍ത്ഥ കഥയിലെ കാഞ്ചനമാലയെ നേരിട്ടു കാണാന്‍ പോയിരുന്നു. ചിത്രത്തില്‍ കാഞ്ചനമാലയെ അവതരിപ്പിച്ച പാര്‍വ്വതിയും അവരെ നേരിട്ടുകാണാനെത്തിയിരുന്നു. എന്നാല്‍ പ്രധാന കഥാപാത്രമായ മൊയ്തീന്റെ വേഷം ചെയ്ത  പൃഥ്വിരാജ് കാഞ്ചനമാലയെ സന്ദര്ശിച്ചിരുന്നില്ല.  ചിത്രം റിലീസ് ആയിട്ട് മാസങ്ങള്‍ക്ക് ശേഷം ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് നടന്‍.

താരത്തിന്റെ മറുപടി ഇങ്ങനെ…. ‘ ആ സിനിമയുടെ പിറവിക്കു പിന്നിലെ ഒരുപാട് കാര്യങ്ങളും ആള്‍ക്കാരെയും വ്യക്തിപരമായി എനിക്ക് അറിയേണ്ടി വന്നിട്ടുണ്ട്. കാഞ്ചനേടിത്തിയോടുള്ള ബഹുമാനവും സ്‌നേഹവും ഒരു വശത്തും മൊയ്തീന്റെ ബന്ധുക്കളോടുള്ള സ്‌നേഹവും മറുവശത്തുമുണ്ട്. ആര്‍ക്കും വിഷമം തോന്നാതിരിക്കാന്‍ എന്തു ചെയ്യണം. അതുമാത്രമാണ് ഞാന്‍ ചെയ്തത്’ . പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പ്രതികരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം