നസ്രിയയോട് ഒരുപാടിഷ്ടം തോന്നിയിട്ടുണ്ട്; പ്രിഥ്വിരാജ് തുറന്നുപറയുന്നു

സ്വയം ബഹുമാനിക്കുന്ന സ്ത്രീകളാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്. കൂടുതല്‍ ലോകം കാണുമ്പോള്‍, കൂടുതല്‍ ആളുകളെ കാണുമ്പോള്‍ അവരവരായി ജീവിക്കുന്നതും അതില്‍ അഭിമാനിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം നസ്രിയയോടാണ്. അവര്‍ എപ്പോഴും അവരാണ്. എന്തുകൊണ്ട് താന്‍ ഇങ്ങനെയെന്ന് ഒരിക്കലും മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നസ്രിയ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നസ്രിയയോട് ഒരുപാട് ഇഷ്ടം തോന്നിയിട്ടുണ്ട്.’ പൃഥ്വി പറഞ്ഞു.

സിനിമയിലെ തനിക്ക് പ്രിയപ്പെട്ട മൂന്ന് സ്ത്രീകളെ കുറിച്ചും പൃഥിരാജ് മനസുതുറന്നു. ആ മൂന്ന് പേര്‍ നസ്രിയയും നടി പാര്‍വ്വതിയും സംവിധായക അഞ്ജലി മേനോനും ആണെന്നാണ് പൃഥ്വി പറഞ്ഞത്. നസ്രിയ തനിക്ക് കുഞ്ഞനുജത്തിയെ പോലെയാണ്. നസ്രിയയെ പരിജയപ്പെട്ടതു മുതല്‍ അനിയത്തി കുട്ടി ഫീലിങ് ആണ് ഉണ്ടാവുന്നത്. പാര്‍വതി എന്റെ സഹതാരം മാത്രമല്ല നല്ലൊരു സുഹൃത്ത് കൂടിയാണ്. ഞങ്ങള്‍ ഒരുപാട് സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു. സംവിധായിക അഞ്ജലി മേനോനാണ് മൂന്നാമത്തെയാള്‍. എനിക്ക് ഒരുപാട് മനസ്സിലാക്കാന്‍ കഴിയുന്ന സംവിധായികയാണ് അഞ്ജലി മേനോന്‍. അവര്‍ക്ക് തിരിച്ചും അങ്ങനെ തന്നെ. അവരോടൊപ്പം പ്രവര്‍ത്തിക്കുക ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം