പ്രധാനമന്ത്രിയുടെ സന്ദര്‍ശനം;മാവോയിസ്റ്റ് സ്വാധീനം ഉള്ള ബിജാപൂരില്‍ സുരക്ഷ ശക്തമാക്കി പോലീസ് സേന

ബിജാപൂര്‍:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഛത്തീസ്ഗഡിയിലെ ബിജാപൂരില്‍ സുരക്ഷ ശക്തമാക്കി. ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് ആയുഷ്മാന്‍ ഭാരത് സ്‌കീമിന്റെ കീഴിലുള്ള ആദ്യ ഹെല്‍ത്ത് സെന്ററിലെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ബിജാപൂരിലെത്തുന്നത്. ശക്തമായ മാവോയിസ്റ്റ് സ്വാധീനം ഉള്ള  പ്രദേശമാണ് ബിജാപൂര്‍. ”നക്‌സല്‍ ആക്രമണ പ്രദേശമാണ് ഇവിടം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പൊലീസിനെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. യാതൊരു കുഴപ്പവും സംഭവിക്കാതിരിക്കാന്‍ വേണ്ടത്ര സേനയെ വിന്യസിക്കും”- ബസ്തര്‍ ഐജി വി.സിന്‍ഹ പറഞ്ഞു.

ഗോത്ര ജില്ലയായ ബിജാപൂര്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാകും മോദിയെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് പദ്ധതിയും പഞ്ചായത്ത് സന്ദര്‍ശനത്തിന്‍റെ ഭാഗമായി മോദി ഉദ്ഘാടനം ചെയ്യും. രണ്ട് ദൗത്യങ്ങളാണ് ആയുഷമാന്‍ ഭാരതിനുള്ളത്. ഗോത്രവിഭാഗവുമായി ബന്ധപ്പെടുന്നതിന് പ്രാഥമിക ഹെല്‍ത് കെയര്‍ സേവനം ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിലൂടെ എത്തിക്കുക എന്നതാണ് ആദ്യത്തെ ദൗത്യം. ഇന്ത്യയിലെ ജനസംഖ്യയില്‍ 40 ശതമാനം ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുക എന്നതാണ് രണ്ടാമത്തെ ദൗത്യം.

ആദ്യഘട്ടത്തില്‍ 2022ഓട് കൂടി വിവിധ രോഗങ്ങള്‍ ചികിത്സിക്കുന്നതിന് 1.5 ലക്ഷം ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ തുറക്കുമെന്ന് നീതി ആയോഗ് അംഗമായ വി.കെ.പോള്‍ പറഞ്ഞു. ബിജാപൂരിലെ ജംഗല ഡെവലപ്‌മെന്റ് ഹബില്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും.

ജനങ്ങളുമായി മോദി സംവദിക്കും. ജില്ലാ ഭരണകൂടവുമായും വിശദമായി സംസാരിക്കും. മാവോയിസ്റ്റ് ഏറ്റുമുട്ടലുകള്‍ ശക്തമായ പ്രദേശമായതിനാല്‍ കനത്ത സുരക്ഷയില്‍ ആയിരിക്കും പ്രധാനമന്ത്രിയുടെ ബിജാപൂര്‍ സന്ദര്‍ശനം.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം