മറുപടി നല്‍കിയില്ല; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് 5000 പിഴ

ന്യൂഡല്‍ഹി: പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്ര മോഡിയുടെ ഓ​ഫീ​സി​ന് 5000 രൂപ പി​ഴ​യി​ട്ടു. പൊ​തുതാല്പര്യ ഹ​ർ​ജി​യി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ വൈ​കി​യ​തി​ലാണ് കോടതി പിഴയിട്ടത്. കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ (സി​എ​ജി) റി​പ്പോ​ർ​ട്ടു​ക​ളി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നോ​ടു സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

സി​എ​ജി പ്ര​തി​വ​ർ​ഷം സ​ർ​ക്കാ​രി​ന് അ​യ്യാ​യി​ര​ത്തോ​ളം റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്കാ​റു​ണ്ട്. പ​ത്തെ​ണ്ണം മാ​ത്ര​മാ​ണു സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും ബാ​ക്കി അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നു​മായിരുന്നു ഹ​ർ​ജി​ക്കാ​ര​ന്‍റെ പ​രാ​തി. 2017 ഓ​ഗ​സ്റ്റ് ഒ​ന്നി​നു കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി എ​തി​ർ​ക​ക്ഷി​ക​ളാ​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്, നി​യ​മ മ​ന്ത്രാ​ല​യം എ​ന്നി​വ​യോ​ട് ഒ​രു മാ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ​യാ​ഴ്ച ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണ​ന​യ്ക്ക് എ​ടു​ത്ത​പ്പോ​ഴാ​ണ് ഇ​വ​രാ​രും മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​ത്. തുടർന്ന് കോടതി പിഴ വിധിക്കുകയായിരുന്നു. മൂ​ന്ന് ആ​ഴ്ച​ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും കോടതി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ല​ക്നോ ബെ​ഞ്ചി​ലെ ജ​ഡ്ജി​മാ​രാ​യ സു​ധീ​ർ അ​ഗ​ർ​വാ​ൾ, അ​ബ്ദു​ൾ മോ​യി​ൻ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും നി​യ​മ​ന്ത്രാ​ല​യ​ത്തി​നും 5000 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം