പ്രേമം കണ്ടവര്‍ പ്രേമിച്ച് ഒളിച്ചോടുന്നു

premamപ്രേമം കണ്ടവര്‍ ചിലര്‍ പ്രേമം തല്ക്ക് പിടിച്ച് എരുമേലിയിലും പരിസര പ്രദേശങ്ങളിലുമായി ഒളിച്ചോടിയത് 26ഓളം കമിതാക്കള്‍. ചിലരെ പോലീസ് സഹായത്തോടെ പിടിച്ചു. മറ്റ് ചിലര്‍ എവിടെയാണന്ന് വിവരമില്ല. ചിലര്‍ ഒരുമിച്ച് ജീവിച്ച് തുടങ്ങി. ഏറ്റവും ഒടുവിലെ സംഭവം നേര്‍ച്ചപ്പാറ സ്വദേശികളായ 18കാരിയും 25 കാരനും മുങ്ങിയതാണ്. അതും 18 വയസ്സ് പൂര്‍ത്തിയായ ദിവസവും. മണിപ്പുഴ സ്വദേശികളായ കമിതാക്കള്‍ തമിഴ്‌നാട്ടിലേക്ക് ഒളിച്ച്‌പോയി ഒരുമാസം കഴിഞ്ഞിട്ടും ഇവരെ കുറിച്ച് ഒരു വിവരവും ഇല്ല. ഇരുമ്പൂന്നിക്കരയില്‍ നിന്ന് ഒളിച്ച്‌പോയ 16കാരിയേയും 22 കാരനേയും പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 16കാരിയായ പെണ്‍കുട്ടിയോട് സ്വന്തംവീട്ടിലേക്ക് പോകുവാന്‍ പോലീസ് നിരവധി തവണ നിര്‍ബന്ധിച്ചിട്ടും കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് 18 വയസ്സ് ആകുന്ന ആന്ന് തന്നെ കാമുകനുമായി വിവാഹം നടത്തി നല്‍കാമെന്ന പോലീസിന്റെ ഉറപ്പിലാണ് പെണ്‍കുട്ടി വീട്ടിലേക്ക് പോയത്.
ചില ഒളിച്ച് ഓട്ടങ്ങള്‍ വീട്ടുകാര്‍ പിടികൂടി വിവാഹം കഴിച്ച് നല്‍കിയതും ഉണ്ട്.
ഈ ഒളിച്ച് ഓട്ടങ്ങള്‍ എല്ലാം 25 വയസില്‍ താഴെയുളളതാണന്നാണ് രക്ഷിതാക്കളെ ആശങ്കയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബൈക്ക് മറിഞ്ഞ് എരുമേലിയില്‍ 22 കാരന്‍ മരിച്ചതും കാമുകിയെ കാണാന്‍ രാത്രിയില്‍ എത്തി മടങ്ങുന്നതിനിടയിലാണ്. മിടുക്കരായി പഠനം നടത്തുന്നതിനിടയിലുണ്ടാകുന്ന പ്രേമവും ഒളിച്ചോട്ടവും ഈ കുട്ടികളുടെ ഭാവി തന്നെ ഇരുട്ടിലാക്കുകയാണന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗവും സിനിമയും ഇവരുടെ ചിന്താഗതിയെ നിയന്ത്രിക്കുന്നതായും പറയുന്നു. 95 ശതമാനം വിദ്യാര്‍ത്ഥികളും വാട്ടസ് ആപ്പും,ഫേസ്ബുക്കും ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പഠന ആവശ്യങ്ങള്‍ക്കായി വീട്ടുകാര്‍ ഏര്‍പ്പെടുത്തി കൊടുക്കുന്ന ഇന്റര്‍നെറ്റ് സംവിധാനം ഇവര്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ചാറ്റിങ്ങില്‍ മുന്നില്‍ പെണ്‍കുട്ടികളെണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതായാലും പ്രേമം വരുത്തിയ വിന കുറച്ചൊന്നുമല്ല ഏരുമേലിക്കാരെ വിഷമത്തിലാക്കിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം