പൂര്‍ണ ഗര്‍ഭിണി നടുറോഡില്‍ പ്രസവിച്ചു ; (വീഡിഒ )പിന്നെ ആ തെരുവില്‍ സംഭവിച്ചത്

നിറവയറുമായി സാധനം വാങ്ങാനെത്തിയ ഗര്‍ഭിണി തിരികെ മടങ്ങിയത് ഒരു കൈയ്യില്‍ കുഞ്ഞും മറുകൈയ്യില്‍ സാധനങ്ങളുമായി.ഗുവാങ്ഡുവിലെ അത്ഭുതകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സംഭവം കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപോകും. ഗര്‍ഭിണി വളരെ കൂളായി പ്രസവിച്ച ശേഷം നടന്നു പോകുന്ന ചിത്രങ്ങളാണ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തികഞ്ഞ ആരോഗ്യവതിയായിരുന്ന യുവതിയ്ക്ക് പ്രസവത്തിന്റെ യാതൊരു ലക്ഷണവും കണ്ടിരുന്നില്ല. ഊര്‍ജ്വസ്വലയായി സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു. യുവതി പ്രസവിക്കാന്‍ തുടങ്ങിയപ്പോള്‍ സഹായത്തിനായി കുറച്ച് പേര്‍ അരികിലെത്തുകയും, ഇരിക്കാന്‍ കസേര നല്‍കുകയും ചെയ്തു. ഇവര്‍ യുവതിക്ക് കാര്‍ഡ് ബോര്‍ഡ് ഷീറ്റും നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ വര്‍ക്കര്‍ നവജാതശിശുവിനെ പരിശോധിക്കുകയും ചെയ്തു.

എന്നാല്‍ പ്രസവത്തിന്റെ യാതൊരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല. പരിശോധനകളെല്ലാം കഴിഞ്ഞ ശേഷം കൂളായി ഒരു കൈയ്യില്‍ വാങ്ങിയ സാധനങ്ങളും മറുകൈയ്യില്‍ പ്രസവിച്ച കുഞ്ഞിനെയും കൊണ്ട് യുവതി നടന്നു പോവുകയുമായിരുന്നു.

വീഡിയോ കാണാന്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം