ഇടുക്കിയില്‍ ബസില്‍ നിന്നും തെറിച്ചുവീണ ഗര്‍ഭിണി മരിച്ചു; എട്ടുമാസം പ്രായമായ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു

തൊടുപുഴ: ബസില്‍ നിന്ന് തെറിച്ചു വീണ ഗര്‍ഭിണി മരിച്ചു. എന്നാല്‍ അവളുടെ എട്ടുമാസം പ്രായമായ ആണ്‍കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. വട്ടക്കയം താഹയുടെ ഭാര്യ നാഷിദ(34) ആണ് ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു അപകടം.

ഗുരുതര പരിക്കേറ്റ നാഷിദയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ബസിന്റെ മുന്‍ വാതിലിനു സമീപം നില്‍ക്കുകയായിരുന്ന നാഷിദ വളവു തിരിയുന്നതിനിടെ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിന്റെ വാതില്‍ അടച്ചിരുന്നില്ല. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നാഷിദ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.

നാഷിദയുടെ കബറടക്കം നടത്തി. ഫനാ ഫാത്തിമ, ഹയ ഫാത്തിമ എന്നിവരാണ് മറ്റു മക്കള്‍. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം