കിടപ്പാടം ജപ്തി ചെയ്യാനുള്ള നീക്കം;മൂന്നാംഘട്ട സമരം തുടങ്ങാനൊരുങ്ങി പ്രീത ഷാജി

കൊച്ചി: കിടപ്പാടം ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ മൂന്നാംഘട്ട സമരം തുടങ്ങാൻ പ്രീത ഷാജി. കുടിയിറക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടും ബാങ്കും റിയൽ എസ്റ്റേറ്റ് മാഫിയയും ജപ്തി നടപടിയിലേക്ക് നീങ്ങുന്നുവെന്ന് ആരോപിച്ചാണ് ഇവർ വീണ്ടും സമരത്തിന് ഒരുങ്ങുന്നത്.

രണ്ടര കോടി മൂല്യം വരുന്ന ഇടപ്പള്ളിയിലെ വീടിന് പകരം ആലങ്ങാട് എട്ട് സെന്റ് ഭൂമിയും പഴകിയ വീടും തരാനുള്ള റിയൽ എസ്റ്റേറ്റ് തീരുമാനത്തെ അംഗീകരിക്കാൻ ആകില്ലെന്നും സമരസമിതി അറിയിച്ചു. ഇതിനെതിരെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് മൂന്ന് ദിവസങ്ങളിലായി വാഹനപ്രചാരണ ജാഥ നടത്തും. ഈ മാസം 17 മുതൽ 19 വരെയാണ് പ്രതിഷേധ ജാഥ. ജാഥയ്ക്ക് സമാപനം കുറിച്ച് കളമശേരിയിൽ സർവകക്ഷി സമ്മേളനം സംഘടിപ്പിക്കുമെന്നും സമരസമിതി അംഗങ്ങൾ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം