ചതിയില്‍പെട്ട് ജയിലിലായി തല വെട്ടാൻ വിധിക്കപ്പെട്ട ഒരു പ്രവാസി മലയാളിയുടെ അവസാന നിമിഷങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

തിരുവനന്തപുരം:ചതിയില്‍പെട്ട്  ജയിലിലായി തല വെട്ടാൻ വിധിക്കപ്പെട്ട ഒരു പ്രവാസി മലയാളിയുടെ   അവസാന നിമിഷങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.  സോഷ്യൽ മീഡിയയിൽ വലിയ  കയ്യടികളോടെയാണ് ഓരോ മലയാളിയും അതിലുപരി ഓരോ പ്രവാസിയും ഈ വീഡിയോ  സ്വീകരിച്ചത്.കുടുംബത്തെ കരകയറ്റാന്‍ ഗള്‍ഫിലേക്ക് വിമാനം കയറുന്ന ഓരോ ആള്‍ക്കാരും തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് ഈ വീഡിയോ.
ഇത് വെറുമൊരു വീഡിയോയല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന്‍ നിര്‍മിച്ച  കുറെ സ്വപ്നങ്ങളുമായി ഗള്‍ഫില്‍ എത്തി അവസാനം ജയിലില്‍ മരണം കാത്തിരിക്കേണ്ടി വന്ന ഒരു പ്രവാസിയുടെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിംമാണിത്. മയക്കുമരുന്ന് കേസുകൾക്ക് കടുത്ത ശിക്ഷ നൽകുന്ന നാടാണ് ഗൾഫ് രാജ്യങ്ങൾ. പലപ്പോഴും മയക്ക് മരുന്ന് പോലുള്ള കേസുകളില്‍  ഇരകളാകുന്നത് പാവപ്പെട്ട മലയാളി യുവാക്കളാണ് .  ഗൾഫിലേക്കുള്ള യാത്രയിൽ സുഹൃത്തുകളും മറ്റ് അടുപ്പക്കാരും നൽകുന്ന സാധനങ്ങൾ പരിശോധന നടത്താതെ കൊണ്ടുപോകുന്നവരാണ് വെട്ടിലാകുന്നത്.
മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് വധശിക്ഷ കാത്തിരിക്കുന്ന യുവാവിന്റെ കഥയാണ് രണ്ട് മിനിറ്റുള്ള വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഗൾഫിലേക്ക് വരുന്ന സമയത്ത് പ്രായമായി നിൽക്കുന്ന ഒരാൾ ആയാളുടെ മകന് അപസ്മാരത്തിനുള്ള ഗുളികയാണെന്ന് പറഞ്ഞ് മയക്കുമരുന്ന് നല്കി കബളിപ്പിക്കുകയായിരുന്നു. ഇതൊന്നു കൊടുക്കാൻ പറ്റുമോ എന്ന ദയനീയ ചോദ്യത്തിന് മുന്നിൽ മനസിലിഞ്ഞ യുവാവിന് കിട്ടിയ ദുരിതമാണ് ഷോട്ട്ഫിലിമിന്റെ ഇതിവൃത്തം. ആ വയോധികന്റെ അഭ്യർത്ഥന നിഷേധിക്കാൻ പറ്റാതെ പൊതി ബാഗിൽവച്ച യുവാവിന് എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴാണ് തനിക്ക് പറ്റിയ ചതി മനസിലായത്. പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതി തല വെട്ടാനാണ് വിധിച്ചത്.
തലവെട്ടാൻ ഉള്ള ദിവസമായി ഒരു പാട് ആഗ്രഹങ്ങളുണ്ട്. എന്റെ ഭാര്യയെ മാറോട് ചേർത്ത് പൊട്ടിക്കരയണം.. ഉമ്മാ… എന്നു വിളിച്ച് യുവാവ് നിലവിളിക്കുന്നു.
പ്രതീകം എന്ന ഷോട്ട്ഫിലിം  പ്രവീൺ ജേക്കബാണ് തയ്യാറാക്കിയത്. അനീഷ് ആർ ജെ ടോണിയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സി ജി പ്രൊഡക്ഷൻസാണ് നിർമ്മാണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം