അംജാദും പ്രവീണയും കള്ളനോട്ട് പ്രതികള്‍; രണ്ടു പേരെയും ഹൈക്കോടതിയിലേക്ക കൊണ്ടു പോയി

 

കോഴിക്കോട്: കാണാതായ ഓര്‍ക്കാട്ടേരിയെ മൊബൈല്‍ ഷോപ്പുടമ
അംജാദും പ്രവീണയും കള്ളനോട്ട് കേസിലും വ്യാജ ലോട്ടറി കേസിലും പ്രതികളായി.  ഇരുവരും ഒളിവില്‍ താമസിച്ച കോഴിക്കോട് പുതിയറയിലെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്.

നൂറു രൂപയുടെ നിരവധി വ്യാജ നോട്ടുകള്‍ ഇവര്‍ താമസിച്ചിരുന്ന പുതിയറ ജയില്‍ റോഡിലെ വീട്ടിലാണ് കണ്ടെത്തിയത്. നൂറു രൂപയുടെ കള്ളനോട്ടുകള്‍ക്കൊപ്പം വ്യാജ ലോട്ടറി നിര്‍മിച്ച് സമ്മാനം കൈപറ്റിയതായും പോലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ എടച്ചേരി പോലീസ് രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തത്‌. 

മാധ്യമാ സ്ഥാപനമായ മീഡയ വണ്‍ ചാനലിന്റെ വ്യാജ ഐഡന്റികാര്‍ഡും കണ്ടെടുത്തിട്ടുണ്ട്. ഇവ നിര്‍മിക്കുന്നതിന് വേണ്ട കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ ഇവിടെ കണ്ടെടുത്തു. ഇവര്‍ നിര്‍മിക്കുന്നതിന് വേമണ്ട കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ ഇവിടെ നിന്നു കണ്ടെടുത്തു. കള്ളനോട്ട് പ്രതികളായ ഇരുവരേയും വടകര മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത ശേഷം ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളത്ത് കൊണ്ടു പോയി.

കാണാതായത് സംബന്ധിച്ച് ഇരുവരുടേയും ബന്ധുക്കള്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് ഇത്. ഈ വീട്ടില്‍ ആഴ്ചകളായി ഇവര്‍ രഹസ്യമായി കഴിയുകയായിരുന്നു. ഇവരെ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് വടകര സിഐയുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് പിടികൂടിയത്.

പ്രവീണ സഹോദരിയെന്ന് അംജാസ് ;ഒളിപ്പിച്ചത് നഗരത്തിന് നടുവില്‍ ,പുറത്തിറക്കിയത് ഫര്‍ദധരിപ്പിച്ച്

 

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം