‘പ്രവീണയെയും അംജാദിനെയും കണ്ടെത്തി” ; അന്വേഷണം വഴിതെറ്റിക്കാന്‍ വ്യാജ വാര്‍ത്തകള്‍

കോഴിക്കോട്: വടകര ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോപ്പ് ജീവനക്കാരി പ്രവീണയെയും ഷോപ്പ് ഉടമ അംജാദിനെയും കണ്ടെത്തി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന വ്യാജ വാര്‍ത്തകള്‍ അന്വേഷണത്തെ വഴിതെറ്റിക്കുന്നതായി പോലീസ്. പാലക്കാട് കണ്ടെത്തി തൃശൂരില്‍ കണ്ടെത്തി എന്ന രൂപത്തിലാണ് വ്യാജ വാര്‍ത്തകളുടെ പ്രവാഹം. അന്വേഷണം വഴിതെറ്റിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണോ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.

നവംബര്‍ 17നാണ് ഓര്‍ക്കാട്ടേരിയില്‍ മൊബൈല്‍ ഷോപ്പില്‍ ജോലി നോക്കുന്ന പ്രവീണയെ കാണാതായത്. വിവാഹിതയായ പ്രവീണ ആര്‍ക്കൊപ്പമോ നാടു വിട്ടതാണ് എന്ന നിലയിലാണ് അന്വേഷണം. ഇതേ ഷോപ്പിലെ ഉടമസ്ഥനായ അംജാദിനെ രണ്ട് മാസം മുമ്പ് കാണാതായിരുന്നു. ഈ കേസ് പോലീസ് അന്വേഷിച്ച് വരികയാണ്. രണ്ട് പേരുടെയും തിരോധാനവും തമ്മില്‍ ബന്ധമുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ്.

പ്രവീണയുടെയും മുഹമ്മദ് അംജാദിന്റെയും തിരോധാനം; പോലീസിന് നിര്‍ണായക വിവരം ലഭിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം