ദുബായില്‍ കോടിപാതിയായി മലയാളി പ്രവാസി

ഷാര്‍ജ: ദുബായില്‍ കോടിപാതിയായി മലയാളി പ്രവാസി. കോട്ടയം കറുകച്ചാല്‍ സ്വദേശി അജേഷിനാണ്  ദുബായ് ഡ്യൂട്ടി ഫ്രീ മില്ല്യണയര്‍ നറുക്കെടുപ്പില്‍ ആറരകോടി രൂപയുടെ സമ്മാനം ലഭിച്ചത്. 1000 ദിര്‍ഹം വിലയുളള 1584 നമ്ബര്‍ ടിക്കറ്റ് ഓണ്‍ലൈന്‍ വഴി മൂന്നാഴ്ച മുന്‍പാണ് എടുത്തത്. ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. 10 വര്‍ഷമായി ഷാര്‍ജയില്‍ കഴിയുന്ന അജേഷ് പത്മനാഭന്‍ ഫെഡറല്‍ ഇലക്‌ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയില്‍ സ്റ്റോര്‍കീപ്പറാണ്. ഇടക്കിടെ നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാറുണ്ടെങ്കിലും ആദ്യമായാണ് അജേഷിന് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്. ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പം ഷാര്‍ജയിലാണ് അജേഷിന്റെ താമസം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം