പ്രവാസികള്‍ക്ക് തിരിച്ചടി; ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം

By | Monday February 8th, 2016

pickleഅബുദാബി: നാട്ടില്‍ നിന്ന് പോകുമ്പോള്‍ അച്ചാറുകളും ചിപ്‌സും മറ്റു ഭക്ഷണ സാധനങ്ങളും കൊണ്ടുപോകുന്നത് പ്രവാസികളുടെ ഒരു ശീലമാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കയ്യില്‍  ഇത്തരം സാധനങ്ങള്‍ നാട്ടിലെ ബന്ധുക്കള്‍ കൊടുത്തു വിടുന്നതും പതിവാണ്. എന്നാല്‍ ഇനി അതൊന്നും നടക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാട്ടില്‍ നിന്നും യുഎഇയിലേക്ക് പോകുന്ന പ്രവാസികള്‍ ഇറച്ചി വറത്തതും, അച്ചാറും, ചിപ്‌സും ഒക്കെ പെട്ടിനിറയെ കൊണ്ടുപോകുന്നതിന് നിയന്ത്രണം. വാണിജ്യ ആവശ്യങ്ങള്‍ക്കല്ലാതെ യുഎഇയിലേക്ക് ഇനി ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് തീരുമാനം.. പരിസ്ഥിതി ജല മന്ത്രി ഡോ. റാഷിദ് അഹമ്മദ് ബിന്‍ ഫഹദാണ് ഇക്കാര്യം അറിയിച്ചത്.

നാട്ടില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ആണ് തീരുമാനം തിരിച്ചടിയാകുന്നത്. അവധിക്കു നാട്ടില്‍ പോയിവരുമ്പോള്‍ ബാഗുകള്‍ കുത്തിനിറച്ച് ആഹാരസാധനങ്ങള്‍ കൊണ്ടുവരുന്നതിന് ഇനി കഴിയാതെയാകും. ആരോഗ്യസംരക്ഷണത്തിനും രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാനുമാണ് തീരുമാനമെന്ന് പരിസ്ഥിതി ജല മന്ത്രി ഡോ. റാഷിദ് അഹമ്മദ് ബിന്‍ ഫഹദ് അറിയിച്ചു. കുട്ടികളുടെ ആവശ്യത്തിനാണെങ്കില്‍ മാത്രം അതിനായുള്ള പ്രത്യേകം ഭക്ഷണങ്ങള്‍ 10കിലോ വരെ അനുവദിക്കും. കൂടാതെ പഴവും പച്ചക്കറികളും പത്തുകിലോ കൊണ്ട് വരാം. പച്ചമരുന്നുകള്‍ സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവയും 10കിലോ കൊണ്ടുവരാം. കുങ്കുമ പൂവ് അരക്കിലോയില്‍ കൂടുതല്‍ അനുവദിക്കില്ല. മധുര പലഹാരങ്ങള്‍ എണ്ണ, തൈര്, മത്സ്യം, ഇറച്ചികള്‍ എന്നിവ അനുവദിയ്ക്കില്ല. ശീതള പാനീയങ്ങള്‍ വെള്ളം പഴച്ചാറുകള്‍ ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവ കൊണ്ടുവരാമെങ്കിലും അളവിലും തൂക്കത്തിലും നിയന്ത്രണം ഉണ്ട് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് രേഖകളുണ്ടായിരിക്കണം. ഇനി ഏതെങ്കിലും ആഘോഷങ്ങള്‍ക്കു വേണ്ടി പ്രത്യേക അനുമതി വാങ്ങി വേണമെങ്കില്‍ ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരാമെന്നും മന്ത്രി വ്യക്തമാക്കി.

Tags: ,

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം