പരിചയക്കാരന്റെ ഭാര്യയെയും മകളെയും ഉപയോഗിച്ച് പ്രവാസിയെ സ്ത്രീപീഡനക്കേസിൽ കുടുക്കുമെന്നു ഭീഷണി;കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: പരിചയക്കാരന്റെ ഭാര്യയെയും മകളെയും ഉപയോഗിച്ച് പ്രവാസിയെ സ്ത്രീപീഡനക്കേസിൽ കുടുക്കുമെന്നു ഭീഷണി കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍ . ഗൾഫിൽ ജോലിയുള്ള സുഹൃത്തിനെ സ്ത്രീപീഡനക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസിലെ പ്രതിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവറായ പൂനൂർ തേക്കുംതോട്ടം ഷമീറി(37)നെയാണ്
മങ്ങാട് നെരോത്ത്പൊയിൽ ജാബിറി(35)ന്റെ പരാതിപ്രകാരം അറസ്റ്റ് ചെയ്തത്.

ജാബിർ ഷമീറിനോട് ഡ്രൈവിങ് പഠിപ്പിക്കണമെന്നാവശ്യപ്പെട്ടപ്പോൾ, താൻ കോഴിക്കോട്ടേക്കു ട്രിപ്പ് പോകുന്നുണ്ടെന്നും കൂടെ വന്നാൽ മതിയെന്നും പറഞ്ഞാണ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതത്രെ.

സംഭവദിവസം ഓട്ടോയിൽ ഷമീറിന്റെ പരിചയക്കാരന്റെ ഭാര്യയും അവരുടെ പതിനെട്ടുകാരിയായ മകളുമുണ്ടായിരുന്നു. കോഴിക്കോട്ടെത്തി ബീച്ചിലും മറ്റും കറങ്ങി മടങ്ങിയെത്തിയ ശേഷമാണു പീഡന ഭീഷണിയുമായി രംഗത്തെത്തിയതെന്നു ജാബിറിന്റെ പരാതിയിൽ പറയുന്നു.

ഓട്ടോയിൽ ഉണ്ടായിരുന്നത് ഷമീറിന്റെ ഭാര്യയും മകളുമാണെന്നാണു തന്നെ ധരിപ്പിച്ചതെന്നും ജാബിർ പറഞ്ഞു. കേസ് ഒതുക്കാൻ പൊലീസിനും മറ്റും പണം നൽകണമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി 10,000 രൂപ വാങ്ങിയെടുത്തു. കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് ജാബിർ താമരശ്ശേരി പൊലീസിൽ പരാതി നൽകിയത്.

അറസ്റ്റിലായ ഷമീർ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പരിചയക്കാരന്റെ ഭാര്യയെയും
മകളെയും സാമ്പത്തിക തട്ടിപ്പിന് ഉപയോഗിക്കുകയാണെന്നും പൊലീസ് പറഞ്ഞു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം