യുവ എം.എല്‍.എ പ്രതിഭാ ഹരി വിവാഹ മോചനത്തിലേക്ക്? ഭര്‍ത്താവ് തന്നെ സംരക്ഷിക്കുന്നില്ലെന്ന് ആരോപണം

ആലപ്പുഴ: കായംകുളം എംഎൽഎയും, സിപിഎമ്മിന്റെ യുവ വനിതാ നേതാവുമായ പ്രതിഭാ ഹരി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചുവെന്ന് വാര്‍ത്തകള്‍.  ഭര്‍ത്താവ് തന്നെ സംരക്ഷിക്കുന്നില്ലെന്നും മകനെ അന്വേഷിക്കുന്നില്ലെന്നുമാണ് ആരോപണം.  വർഷങ്ങൾ നീണ്ടുനിന്ന ദാമ്പത്യം ജീവിതം അവസാനിപ്പിക്കുന്നതിനായി ആലപ്പുഴ കുടുംബ കോടതിയിലാണ് പ്രതിഭാ ഹരി ഹർജി നൽകിയത്.കഴിഞ്ഞദിവസം സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തിരുന്നു.കെഎസ്ഇബി ഉദ്യോഗസ്ഥനായ ഭർത്താവ് തന്നെ സംരക്ഷിക്കുന്നില്ലെന്നും, മകനെ അന്വേഷിക്കുന്നില്ലെന്നുമാണ് പ്രതിഭയുടെ ആരോപണം. പത്തു വർഷത്തോളമായി ഭർത്താവിൽ നിന്ന് അകന്നുകഴിയുകയാണെന്നും ഇവരുടെ ഹർജിയിൽ പറയുന്നു.

പ്രതിഭയുടെ ഭർത്താവ് ഹരി കെഎസ്ഇബി ഉദ്യോഗസ്ഥനാണ്. തകഴി സ്വദേശികളായ ഇരുവരും വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഭർത്താവിൽ നിന്ന് പ്രതിഭ അകന്നുകഴിയുകയാണെന്ന് നേരത്തെയും കിംവദന്തികൾ പ്രചരിച്ചിരുന്നു.പ്രതിഭയുടെ ഹർജി ഫയലിൽ സ്വീകരിച്ച ആലപ്പുഴ കുടുംബകോടതി ഇരുവരെയും ആദ്യഘട്ട കൗൺസിലിങിന് അയച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം നടത്തിയ കൗൺസിലിങിൽ ദമ്പതികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല.വിവാഹമോചന ഹർജിയിലെ നടപടിക്രമങ്ങളനുസരിച്ച് ഇനിയും കൗൺസിലിങ് നടത്തേണ്ടതുണ്ട്. അതിനാൽ അടുത്തഘട്ടത്തിലെ കൗൺസിലിങ് കൂടി പൂർത്തിയാക്കിയശേഷം മാത്രമേ ഹർജിയിൽ കൂടുതൽ നടപടികൾ സ്വീകരിക്കുകയുള്ളു

എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്ത പ്രതിഭാ ഹരി ഡിവൈഎഫ്ഐയിലും, സിപിഐഎമ്മിലും സജീവ സാന്നിദ്ധ്യമാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് പ്രതിഭാ ഹരിയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. സിപിഎമ്മിന്റെ വനിതാ എംഎൽഎമാരിൽ ഏറെ ശ്രദ്ധേയയായ പ്രതിഭാ ഹരി സോഷ്യൽ മീഡിയയിലും സജീവസാന്നിദ്ധ്യമാണ്. എന്നാൽ വിവാഹമോചന ഹർജി ഫയൽ ചെയ്തതിന് പിന്നാലെ ഫേസ്ബുക്ക് പേജിലെ പേരിലും ഇവർ മാറ്റംവരുത്തിയിട്ടുണ്ട്. ഇപ്പോൾ അഡ്വക്കേറ്റ് യു പ്രതിഭ എംഎൽഎ എന്നുമാത്രമാണ് ഫേസ്ബുക്ക് പേജിലെ പേര്.എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച പ്രതിഭാ ഹരി ഡിവൈഎഫ്ഐയിലും സിപിഎം പ്രാദേശിക കമ്മിറ്റികളിലും സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം