അസംബ്ലിയില്‍ കയറാതെ ആണ്‍ സുഹൃത്തിനൊപ്പം കറങ്ങിയ സി.പി.എം.വനിതാ എം.എല്‍.എയുടെ വാര്‍ത്ത; ശക്തമായ പ്രതികരണവുമായി എം.എല്‍.എ പ്രതിഭാ ഹരി

prathibha-hariകായംകുളം : അസംബ്ലിയില്‍ കയറാതെ ആണ്‍ സുഹൃത്തിനൊപ്പം കറങ്ങിയ സി.പി.എം.വനിതാ എം.എല്‍.എയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. വാര്‍ത്തയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി കായംകുളം എംഎല്‍എ  പ്രതിഭാ ഹരി.മംഗളം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് പിന്നാലെ മറ്റ് മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ്‌   പ്രതിഭാ ഹരിരംഗത്തെത്തിയത്.

prathibhaപുരുഷ സുഹൃത്തുമായുള്ള ബന്ധം വിനയായി. വനിതാ എംഎല്‍എയ്ക്ക് സിപിഎം വിലക്ക് എന്ന ടൈറ്റിലാണ് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നത്. ഇതേ തുടര്‍ന്ന് സിപിഎമ്മിന്റെ പല വനിതാ എംഎല്‍എമാരേയും പേര് താരതമ്യപ്പെടുത്തി ആള്‍ക്കാര്‍ കമന്റിട്ടു. ഇതിന് പിന്നാലെയാണ് പ്രതിഭാ ഹരിയുടെ പോസ്റ്റ്.

ഫെയ്സ്ബുക്ക് പോസ്റ്റ്‌ കാണാം :

“ഓർക്കുക വല്ലപ്പോഴും “…. ടോൾസ്റ്റോയിയുടെ ഒരു കഥയുടെ ശീർഷകം ഓർക്കുന്നു.. “God sees the truth; but wait..” സ്ത്രീകളെ വേട്ടയാടാൻ ഇറങ്ങുന്നവരും കാണികളും ഒരേ പോലെ തന്നെ;രസമുണ്ട് പറഞ്ഞ് ചിരിക്കാൻ, ആക്ഷേപിക്കാൻ, സ്വഭാവഹത്യ നടത്താൻ………. …………. പൊതുരംഗത്തെ സ്ത്രീകളെ പറ്റി പ്രത്യേകിച്ചും .. അവർ പൊതുവഴിയിലെ ചെണ്ട പോലെ….. ……… കൊട്ടി ആഘോഷിക്കുന്നതിന് മുൻപ് ഒന്നോർത്തോളൂ… കണ്ണുകൾ അടച്ച് … നിങ്ങളുടെ അമ്മയും, ഭാര്യയും ,സഹോദരിയും, സ്നേഹിതയുമൊക്കെ മനസ്സറിയാത്ത കാര്യത്തിന് തീവ്ര വേദനയിൽ നെഞ്ചുപൊട്ടി നിങ്ങൾ കാണാതെയോ കണ്ടോ ഒരിക്കൽ കരഞ്ഞിട്ടുണ്ടാക്കും.; ഓർമ്മയിലുണ്ടോ ആ രംഗം? സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രൂചി മാത്രമല്ല;രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഓർമ്മ വേണം; ഓർക്കുക വല്ലപ്പോഴും… കാമ കഴുതകൾ കരഞ്ഞുകൊണ്ട് ജീവിക്കും;അതൊരു ജന്തു വിധി… ചിലപ്പോൾ, ഇതാവും വാർത്തക്കു പിന്നിലെ വാർത്ത.. ആ കരച്ചിലിനെ ചിലർ കവിതയെന്നും കരുതും ………………. ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പുത്തൻ തലമുറ ശുംഭൻമാർ നമുക്ക് ചുറ്റുമുണ്ട്.. കാല ക്രമത്തിൽ അവർക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങൾ കാണും;പ്രചരിപ്പിക്കും. ഒടുവിൽ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചർച്ചയാകുന്നതിന്റെ പൊരുൾ ഇത്ര മാത്രമെന്ന് ഓർക്കുക വല്ലപ്പോഴും……. തന്റേടമുള്ള പെണ്ണിന്റെ കൈ മുതൽ സംസ്ക്കാരവും പ്രതികരണ ശേഷിയുമാണ്. ചുരിദാറും സുഹൃത്തുക്കളുമാകില്ല. ദുരിതക്കയങ്ങൾ നീന്തി തളർന്ന വ രാ ണ് എന്റെ സ്നേഹിതർ.കരയുന്ന അമ്മമാരും ചിരിക്കുന്ന കുഞ്ഞുങ്ങളുമാണ് എന്റെ കൂട്ടുകാർ………………..സൂരി നമ്പൂതിരിയുടെ കണ്ണുകൾ സ് ത്രീ യുടെ വസ്ത്രത്തിൽ ഉടക്കി നിൽക്കും. അയയിൽ കഴുകി വിരിക്കാൻ പോലും അവർ സമ്മതിക്കില്ല.,. പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ? ?……………………….. ധീരൻ ഒരിക്കലേ മരിക്കൂ., ഭീരു അനുനിമിഷം മരിക്കുന്നു… അനുനിമിഷം മരിക്കേണ്ടവർ നമ്മൾ അല്ല …….. കണ്ണുനീരിന് രക്തത്തിന്റെ നിറം.,,,,,.. രക്‌തത്തിന്റെ രുചി……….:…….. ഓർക്കുക വല്ലപ്പോഴും.,,,,

 

mangalam

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം