നടിയെ ആക്രമിച്ച കേസ്; പുതിയ ആരോപണവുമായി പ്രതാപ് പോത്തന്‍

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ പുതിയ ആരോപണവുമായി പ്രശസ്ത സിനിമ താരം പ്രാതപ് പോത്തന്‍. കേസില്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ആകെ മൊത്തം ഒരു ദുരൂഹതയുണ്ടെന്ന അഭിപ്രായത്തിലാണ് താരം. ദിലീപിനോട് പലര്‍ക്കും അസൂയ ഉണ്ടാകുമെന്നും പ്രതാപ് പോത്തന്‍ പറയുന്നു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതാപ് പോത്തന്റെ ആരോപണം. ദിലീപ് ചെറിയ റോളുകളില്‍ തുടങ്ങി ജനപ്രിയ നായകനായി മാറിയ ആളാണ്. അതുകൊണ്ട് പലര്‍ക്കും ദിലീപിനോട് അസൂയ ഉണ്ടാകുമെന്നാണ് പ്രതാപ് പോത്തന്‍ ഒളിയമ്പെയ്യുന്നത്. സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കും എന്നും പ്രതാപ് പോത്തന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ഭാര്യ രാധികയില്‍ നിന്നും വിവാഹ മോചനം നേടിയ കാലത്ത് താനത് അനുഭവിച്ചതാണ് എന്നും നടന്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം