നരച്ച മുടിക്ക് വിട; കറുത്ത തിളക്കമുള്ള മുടികള്‍ക്കായി ഉരുളക്കിഴങ്ങ് സ്പ്രേ

കറുത്ത മുടി ഇനി അന്യമല്ല. നരച്ചു തുടങ്ങിയ മുടിയിഴകള്‍ ഇനി വളരെ എളുപ്പത്തില്‍ ഭംഗിയുള്ള കറുപ്പ് നിറത്തിലാക്കം.  നരച്ച മുടി വീണ്ടും പഴയ പടിയാകില്ലെന്നു കരുതി വിഷമിച്ച് സമയം തള്ളി നീക്കണ്ട.  തികച്ചും  നാടന്‍ വഴികളിലൂടെ നരച്ച മുടി പഴയ പടിയക്കാം, കൂടുതല്‍ കറുപ്പോടെ.

ഫ്രഷായ 6 ഉരുളക്കിഴങ്ങ്  നല്ലപോലെ കഴുകി വൃത്തിയാക്കി അതിന്റെ തൊലി  മാത്രം ചെത്തിയെടുക്കുക.  രണ്ടു കപ്പ്  വെള്ളം  നല്ലപോലെ തിളപ്പിയ്ക്കുക ശേഷം  തിളച്ചു വരുന്ന  വെള്ളത്തില്‍  ഉരുളക്കിഴങ്ങ് തൊലിയിടുക. തീ കുറച്ചു വച്ച് വീണ്ടും  20 മിനിറ്റു തിളപ്പിയ്ക്കുക. ഇതു വാങ്ങിവച്ച് തണുത്ത ശേഷം മിശ്രിതത്തിന്റെ ഗന്ധം മാറാനായി ഇതിലേയ്ക്ക് അല്‍പം റോസ്മേരി ഓയില്‍ ചേര്‍ക്കാം.

 മുടി നല്ലപോലെ ഷാംപൂവും കണ്ടീഷണറുമുപയോഗിച്ചു കഴുകി ഉണക്കിയതിനു  ശേഷം ഈ മിശ്രിതം മുടിയുടെ  ശിരോചര്‍മം മുതല്‍ മുടിയുടെ താഴെ വരെ സ്‌പ്രേ ചെയ്യുക.  10 മിനിറ്റിന് ശേഷം  മുടി  കഴുകുക. ആഴ്ചയില്‍ രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചാല്‍ നരച്ച മുടിയ്ക്കു ഗുഡ് ബൈ പറയാന്‍ സാധിക്കും. കൂടുതല്‍ കറുപ്പും തിളക്കവും ഉള്ള മുടിയിഴകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

 

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം