കണ്ണൂരില്‍ വൈദികന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ ചിത്രങ്ങളും വീഡിയോകളും വൈറലാവുന്നു

കണ്ണൂര്‍ കൊട്ടിയൂരില്‍ വൈദികനായ  ഫാദര്‍ റോബിന്‍ വടക്കുംചേരി ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുട്ടിയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നു. പല സ്ഥലങ്ങളില്‍ നിന്നായിട്ടാണ് കൊട്ടിയൂര്‍ പെണ്‍കുട്ടിയുടേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

  പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടേതാണ് പ്രചരിക്കുന്ന ചിത്രങ്ങള്‍. ഇങ്ങനെ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ആരുടെയൊക്കെയോ ഗൂഡാലോചനയുണ്ടെന്നാണ്  നാട്ടുകാര്‍ പറയുന്നത്. വൈദികന്റെ പീഡനത്തിന് ഇരയായ കുട്ടിയെക്കുറിച്ച് അത്രയ്ക്ക് മോശമായ കാര്യങ്ങളാണ് മതവിശ്വാസികളുടെ ചാനലായ ശാലോം ടിവിയില്‍ പറഞ്ഞത്.പെണ്‍കുട്ടിയാണ് തെറ്റുകാരി എന്ന്‍ വ്യാജ പ്രചരണം നടത്താനാണ് ഇങ്ങനെ ചെയ്യുന്നതെന്നുമാണ് ഒരു വിഭാഗം പറയുന്നത്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി വൈദികനെ വശീകരിക്കുകയായിരുന്നു എന്നും കുറ്റപ്പെടുത്തലുകള്‍ സഭാ വിശ്വാസികള്‍ക്കിടയിലുണ്ട്. വികാരിയെ പ്രലോഭിപ്പിച്ചു പീഡിപ്പിച്ചു സ്വയം ഗര്‍ഭിണി ആയ പതിനാറുകാരി – എന്ന അടിക്കുറിപ്പോട് കൂടിയാണ്  സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം