ട്രോളന്മാര്‍ക്ക് ഇനി വിശ്രമിക്കാം ; പൂമരം വരുന്നു …. ഡിസംബറില്‍

കൊച്ചി : ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് ജയറാം നായകവേഷത്തിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് പൂമരം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.  എന്നാല്‍ പലകാരണങ്ങള്‍കൊണ്ട് ചിത്രത്തിന്റെ റിലീസ് നീണ്ടു പോവുകയായിരുന്നു. അതേസമയം പൂമരത്തോടൊപ്പം ചിത്രീകരണം ആരംഭിച്ച പല സിനിമകളും റിലീസ് ചെയ്യുകയുണ്ടായി. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും  ചിത്രത്തിന്റെ റിലീസ് നീണ്ടു പോകുന്നതിനെകുറിച്ച് ട്രോളുകള്‍ വരെ ഉണ്ടാവുകയും ചെയ്തു.

ട്രോളന്മാര്‍ക്ക് ഇനി വിശ്രമിക്കാം, പൂമരം ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാനാകുമെന്ന്  കാളിദാസന്റെ അച്ഛനും നടനുമായ ജയറാം തന്നെ ഒരു ടി വി ഷോയിലൂടെ അറിയിച്ചു. ‘ചിത്രം ഡിസംബറില്‍ റിലീസ് ആകും. ചിത്രത്തിന്റെ സംവിധായകനായ എബ്രിഡ് ഷൈനിനൊടു ചോദിച്ചു എന്നും ചിത്രം ക്രിസ്മസിന് റിലീസ് ആകും എന്നാണ് മറുപടി ലഭിച്ചത്’ എന്നുമാണ് ജയറാം അറിയിച്ചത്.


പൂമരം ക്യാംപസ് പാശ്ചത്തലമായൊരുങ്ങുന്ന ചിത്രമാണ്. ചിത്രീകരണത്തിന്റെ ഏറിയ പങ്കും എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ചാണ് നടന്നത്. പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് കുഞ്ചാക്കോ ബോബനും മീരാ ജാസ്‌മിനും ഗായത്രി സുരേഷും ചിത്രത്തില്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. പുതുമുഖം അര്‍ച്ചിത അനീഷ്‌ കുമാര്‍ ആണ് ചിത്രത്തിലെ മറ്റൊരുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ കാളിദാസ് ജയറാമുമായി അര്‍ച്ചിതക്ക് കോമ്പിനേഷന്‍ സീനുകള്‍ ഒന്നും തന്നെയില്ലെന്നാണ്  റിപ്പോര്‍ട്ട്.ഞാനും ഞാനുമെന്റാളും, കടവത്തൊരു തോണി തുടങ്ങിയ ചിത്രത്തിലെ പാട്ടുകള്‍ എല്ലാം തന്നെ യുട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഉണ്ടായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം