പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കി

തൃശ്ശൂര്‍; പൊലീസ് കസ്റ്റഡിയെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യചെയ്തു. പാവറട്ടി പൊലീസ് സ്റ്റേഷനിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് വിട്ടയട്ട ശേഷം വീട്ടിലെത്തിയ 19 വയസ്സുള്ള വിനായക് തൂങ്ങിമരിക്കുകയായിരുന്നു. തൃശ്ശൂര്‍ എങ്ങണ്ടിയൂര്‍ സ്വദേശിയാണ് വിനായക്.
<
അതേസമയം പൊലീസ് മര്‍ദ്ദനമേറ്റതുകാരണമാണ് വിനായക് ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. വിനായകിന്റെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദമേറ്റിരുന്നെന്നും അവര്‍ പറയുന്നു. പെണ്‍കുട്ടിയുമായി സംസാരിച്ചതിനാണ് വിനായകിനെ കസ്റ്റഡിയിലെടുത്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഇന്ന് ഉച്ചയോടെയാണ് വിനായകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്നലെ ഉച്ചയ്ക്കാണ് വിനായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം