രാത്രിയില്‍ സീരിയല്‍ നടിയുടെ വീട്ടിലെത്തിയ പോലീസുകാരന് നാട്ടുകാരുടെ മര്‍ദ്ദനം

imagesകൊച്ചി: രാത്രിയില്‍ സീരിയല്‍ നടിയുടെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥനെ  അനാശാസ്യമാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചു. എറണാകുളം ജില്ലയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് നാട്ടുകാര്‍ തടഞ്ഞത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ സ്വന്തം കാറില്‍ സിവില്‍ ഡ്രസിലാണ് ഉദ്യോഗസ്ഥന്‍ സീരിയല്‍ നടിയുടെ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ് രാത്രി 10.30ഓടെ നാട്ടുകാര്‍ വീടുവളഞ്ഞു. ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി.

ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. മണിക്കൂറുകളോളം നാട്ടുകാര്‍ തടഞ്ഞുവെച്ച ഉദ്യോഗസ്ഥനെ ജനപ്രതിനിധികളും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും എത്തിയ ശേഷമാണ് വിട്ടയച്ചത്. തുടര്‍ച്ചയായി മുന്നാം ദിവസമാണ് ഇയാള്‍ ഈ വീട്ടിലെത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍, നടിയുടെ മാതാവ് മകളുടെ വിവാഹ ബന്ധവുമായി ബന്ധപ്പെട്ട് നല്കിയ പരാതി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥന്‍ എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. പോലീസ് ഉദ്യോഗസ്ഥനും യുവതിയുടെ മാതാവും ആശുപത്രിയില്‍ ചികിത്സയിലാണ്.

നടി അടുത്ത നാളില്‍ പരിചയപ്പെട്ട ഒരു സീരിയല്‍ നടനും നിര്‍മാതവുമായ ഒരാളെ വിവാഹം കഴിച്ചിരുന്നുവെന്നും വിവാഹ ബന്ധത്തിലെ പൊരുത്ത ക്കേടുകള്‍ കൊണ്ട് മകള്‍ വീട്ടിലേക്ക് തിരിച്ച് പോന്നിരുന്നുവെന്നും വീണ്ടും മകളുടെ ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കുകയാണെന്നും കാണിച്ച് പരാതി നല്കിയ കാര്യം നടിയുടെ മാതാവ് നാട്ടുകാരെ അറിയിച്ചു. പരാതിയുമായി ബന്ധപ്പെട്ട് മകളും അമ്മയും സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍, പരാതി അന്വേഷിക്കാനായി തുടര്‍ച്ചയായി രാത്രികളില്‍ ഈ ഉദ്യോഗസ്ഥന്‍ എത്തിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥന്റെയും നടിയുടെ മാതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 15 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം