വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ വനിതാ പൊലീസുകാരിയുടെ മാറിടത്തില്‍ കയറിപിടിക്കുന്ന ഉദ്യോഗസ്ഥന്‍റെ ദൃശ്യം പുറത്ത്

കോയമ്പത്തൂര്‍ :വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടയില്‍ വനിതാ പൊലീസുകാരിയെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.  അനിയന്ത്രിതമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ വനിതാ പൊലീസുകാരിയുടെ മാറിടത്തില്‍ കയറിപിടിക്കുന്ന ഉദ്യോഗസ്ഥന്റെ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായപ്പോള്‍ അറസ്റ്റ് വരിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇതിന് തയ്യാറാവാതെ വന്നതോടെ, പൊലീസ് വിദ്യാര്‍ഥികളെ വണ്ടിയിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. ഇതിനിടയില്‍  ഉദ്യോഗസ്ഥന്‍ വനിതാ പൊലീസുകാരിയുടെ മാറിടത്തില്‍ കയറിപിടിക്കുകയായിരുന്നു.തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത് .

വിദ്യാര്‍ഥികളിലൊരാള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. ഇത് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

 

വീഡിയോ കാണാം;

 

 

വനിതാ പൊലീസുകാരിയുടെ മാറിടത്തില്‍ കയറിപിടിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍; സമരത്തിനിടയിലും ഈ ആഭാസന്റെ കണ്ണ് സഹപ്രവര്‍ത്തകയില്‍

Posted by People News on Tuesday, September 5, 2017

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം