റീജയെ കൊന്നത് ബലാല്‍സംഗത്തിനിടയില്‍ ശ്വാസം മുട്ടിച്ച്; അന്‍സാറിന്റെ ക്രൂരത വിശദീകരിച്ച് പോലീസ്

കണ്ണൂര്‍(ചൊക്ലി): മേക്കൂന്നില്‍ ഭര്‍തൃമതിയായ യുവതി വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തു വരുന്നത് പ്രതിയുടെ ക്രൂര കൃത്യം.

മത്തിപ്പറമ്പത്ത് പള്ളിക്കുനി സേട്ടുമുക്കില്‍ ചാക്കേരിതാഴെ കുനിയില്‍ ഗോപിയുടെ ഭാര്യ സിടികെ റീജ(36)യുടെ കൊലപാതകിയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പുറത്തു വന്നത് പട്ടാപ്പകല്‍ നടന്ന കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍.

പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തില്‍ പിടിയിലായ അയല്‍വാസി മത്തിപ്പറമ്പില്‍ വലിയകാട്ടില്‍ അന്‍സാറി(25)നെ തലശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

കാട്ടിലപ്പള്ളി സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പരിസരത്തെ ഹമീദിന്റെ മകനാണ് അന്‍സാര്‍.

നേരത്തെ ബംഗളൂരില്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ പെരിങ്ങത്തൂരിന് അടുത്തെ ഫര്‍ണിച്ചര്‍ കടയിലാണ്.

 

ഇക്കഴിഞ്ഞ 14ന് വൈകുന്നരേം നാലോടെയാണ് റീജയുടെ മൃതദേഹം വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള ചെറിയതോട്ടില്‍ വെള്ളത്തില്‍ കിടന്ന നിലയില്‍ കണ്ടെത്തിയത്.

അന്‍സാര്‍ നടത്തിയ ക്രൂരമായ കൊലപാതകം സംബന്ധിച്ച് പോലീസ് വിവരിക്കുന്നത് ഇങ്ങനെ.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് വീട്ടില്‍ നിന്ന് മല്‍സ്യം വാങ്ങാന്‍ പുറത്തേക്കിറങ്ങിയ റീജയെ വിജനമായ വയലിലൂടെ പോകുന്നതിനിടയില്‍ അന്‍സാര്‍ പിന്നാലെ കൂടി ശല്യം ചെയ്യുകയായിരുന്നു.

ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതോടെ റീജ തടഞ്ഞു. വസ്ത്രങ്ങള്‍ വലിച്ച് കീറിയതിനെ തുടര്‍ന്ന് നിലത്ത് വീണ റീജ ബഹളം വച്ചപ്പോള്‍ ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ അന്‍സാര്‍ വായും മൂക്കു ബലമായി പൊത്തിപ്പിടിക്കുകയായിരുന്നു.

സംഭവം പുറത്തു അരിയാതിരിക്കാന്‍ റീജയുടെ മരണം ഉറപ്പാക്കിയ പ്രതി പിന്നീട് വെള്ളത്തിലേക്ക് വലിച്ചു കൊണ്ടിടുകയായിരുന്നു. മലപ്പിടിത്തം നടന്നതിന്റെ പരിക്കുകള്‍ റീജയുടെയും അന്‍സാറിന്റെയും ശരീരത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. റീജയുടെ മൃതദേഹം തോട്ടില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.

ബലാല്‍സംഘ ശ്രമത്തിനിടയില്‍ യുവതിയുടെ കഴുത്തില്‍ നിന്ന് അറ്റു വീണ സ്വര്‍ണ താലി മാലയുടെ ഓരോ ഭാഗവും മല്‍സ്യം വാങ്ങാന്‍ റീജ കൈയില്‍ കരുതിയ 100 രൂപയും അന്‍സാറില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

കൊലനടന്ന സ്ഥലത്ത് നിന്ന് സ്വര്‍ണാഭരണത്തിന്റെ ഒരുഭാഗവും പെരിങ്ങത്തൂരിന് അടുത്ത് മരമില്ലില്‍ മണ്ണില്‍ കുഴിച്ചിട്ട ബാക്കി സ്വര്‍ണവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല നടക്കുന്നതിന് നാല് ദിവസം മുമ്പും അന്‍സാര്‍ റീജയെ പിന്തുടര്‍ന്നിരുന്നു. റീജ ഓടിരക്ഷപ്പെടുകയായിരുന്നു.

ബന്ധുക്കളോട് ഇക്കാര്യം പറഞ്ഞെങ്കിലും പോലിസില്‍ പരാതിപ്പെട്ടില്ല. റീജയെ ലൈംഗികമായി കീഴ്‌പ്പെടുത്താന്‍ അന്‍സാര്‍ ദിവസങ്ങളായി പദ്ധതിയിട്ടതായി പോലീസിനോട് പറഞ്ഞു.

ഗള്‍ഫിലും ബംഗളൂരുവിലെ ഹൈപ്പര്‍മാര്‍ക്കറ്റിലും ജോലി ചെയ്ത് അന്‍സാര്‍ കുറച്ചു മാസമായ കേന്ദ്രീകരിച്ച് ഓട്ടോ ഓടിക്കുകയായിരുന്നു. പാനൂര്‍ സിഐ എം കെ സജീവ്, ചൊക്ലി എസ് ഫായിസ് അലി എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

റീജയുടെ കൊലപാതകം; പ്രതിയുടെ ലക്ഷ്യം ലൈംഗികമായി കീഴ്‌പ്പെടുത്താന്‍; അന്‍സാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

റീജയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിരവധി തെളിവുകള്‍; പ്രതി അന്‍സാര്‍ ഹമീദിനെ പോലീസ് ചോദ്യം ചെയ്യുന്നു

റീജ ബലാല്‍സംഗത്തിന് ഇരയായി; കൊന്നത് ക്രൂരമായി; പ്രതി അഫ്‌സല്‍ പോലീസ് പിടിയില്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം