കാവ്യയെ വീണ്ടും പോലീസ് ചോദ്യം ചെയ്യും

കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന പ്ര​തി പ​ൾ​സ​ർ സു​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ “മാ​ഡം’ കാവ്യ മാധവനെ അ​ന്വേ​ഷ​ണ​ സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും.

ദി​ലീ​പി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ കാ​വ്യയാണ് ത​ന്‍റെ മാ​ഡ​മെ​ന്ന് സു​നി ബുധനാഴ്ച വെ​ളി​പ്പെ​ടു​ത്തി​യ​തി​ന്‍റെ പി​ന്നാ​ലെ​യാ​ണു ചോ​ദ്യം ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്.

അടുത്ത ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ ഇ​വ​രെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്പ് ര​ണ്ടു​ത​വ​ണ അ​ന്വേ​ഷ​ണ​ സം​ഘം കാ​വ്യ​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും അ​ന്നെ​ല്ലാം പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി​യി​രു​ന്നു. വീ​ണ്ടും വി​ളി​പ്പി​ക്കു​ന്പോ​ൾ വ​ര​ണ​മെ​ന്നു നി​ർ​ദേ​ശ​ത്തി​ലാ​ണ് അ​ന്നു കാ​വ്യ​യെ വി​ട്ട​യ​ച്ചി​രു​ന്ന​ത്.

ഇ​തി​നി​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​വ്യ​യു​ടെ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും അ​ന്വേ​ഷ​ണ സം​ഘം സ്ഥി​രീ​ക​ര​ണം ന​ൽ​കി​യി​രു​ന്നി​ല്ല. കേസിൽ കാവ്യയ്ക്ക് പ​ങ്കു​ള്ള​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച അ​ന്വേ​ഷ​ണ സം​ഘം വേ​ണ്ടി​വ​ന്നാ​ൽ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നു ​മാ​ത്ര​മാ​ണു വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

ഇ​തി​നി​ടെ​യാ​ണു ത​ന്‍റെ മാ​ഡം കാ​വ്യ​യാ​ണെ​ന്നു സു​നി വെ​ളി​പ്പെ​ടു​ത്തി​യ​ത്. വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ എ​ന്തെ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ തയാ​റാ​കാ​ത്ത അ​ന്വേ​ഷ​ണ സം​ഘം കേ​സി​നു പി​ന്നി​ൽ മാ​ഡം എ​ന്നൊ​രാ​ൾ ഇ​ല്ലെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു. മാഡം എന്നത് സുനിയുടെ കെട്ടുകഥയാണെന്നും കേസ് വഴിതിരിച്ചുവാടാണ് സുനി ശ്രമിക്കുന്നതെന്നുമാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ അന്വേഷണ സംഘത്തിന് നിലപാട് മാറ്റേണ്ടി വരും.

പ​ൾ​സ​ർ സു​നി​യെ അ​റി​യി​ല്ലെ​ന്നാ​ണു തു​ട​ക്കം മു​ത​ൽ ദി​ലീ​പും കാ​വ്യ​യും പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, പ​ൾ​സ​റി​നെ വ​ർ​ഷ​ങ്ങ​ളാ​യി അ​റി​യാ​മെ​ന്നു ദി​ലീ​പി​ന്‍റെ ഡ്രൈ​വ​ർ അ​പ്പു​ണ്ണി​ മൊ​ഴി ന​ൽ​കി​യി​രു​ന്നു. കാ​വ്യ​യു​ടെ ഡ്രൈ​വ​റാ​യി​രു​ന്ന പ​ൾ​സ​റി​നെ അ​വ​ർ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യ​തു അ​പ്പു​ണ്ണി​യാ​യി​രു​ന്നു. കാ​വ്യ​യു​ടെ ഫോ​ണി​ൽ ​നി​ന്നു ദി​ലീ​പി​നെ സു​നി വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

ന​ടി​യെ ആ​ക്ര​മി​ച്ച​ശേ​ഷം തി​രി​ച്ചു​പോ​കു​ന്പോ​ൾ സു​നി എ​റ​ണാ​കു​ള​ത്തെ ഒ​രു വീ​ടി​ന്‍റെ മ​തി​ൽ ചാ​ടി​ക്ക​ട​ന്നു​പോ​കു​ന്ന​തു സ​മീ​പ​ത്തെ ഒ​രു സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. സു​നി​യു​മാ​യി അ​ടു​പ്പ​മു​ള്ള ഒ​രു സ്ത്രീ​യു​ടെ വീ​ടാ​യി​രു​ന്നു ഇ​ത്.

ഇ​വ​രെ​യാ​ണു മാ​ഡം എ​ന്നു​ദ്ദേ​ശി​ച്ച​തെ​ന്ന രീ​തി​യി​ൽ സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും കാ​വ്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ കാ​ക്ക​നാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ക്ഷ്യ​യു​ടെ ഓ​ഫീ​സിൽ സം​ഭ​വ​ശേ​ഷം സു​നി എത്തിയെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇ​തോ​ടെ​യാ​ണു കാ​വ്യാ മാ​ധ​വ​നും അ​മ്മ ശ്യാ​മ​ള​യും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യ​ത്. കാ​വ്യ​യു​ടെ​യും അ​മ്മ​യു​ടെ​യും മൊ​ഴി എ​ടു​ക്കു​ക​യും കാ​ക്ക​നാ​ട്ടെ ഇവരുടെ സ്ഥാ​പ​ന​ത്തി​ൽ റെ​യ്ഡ് ന​ട​ത്തു​ക​യും ചെയ്ത പോലീസ് പിന്നീട് ഈ വഴിക്ക് കാര്യമായി നീങ്ങിയില്ല.

ഇ​തി​നി​ടെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഭി​ഭാ​ഷ​ക​രി​ൽ​ നി​ന്നു കാ​വ്യ നിയമോപദേശം തേ​ടി​യെ​ന്നാ​ണു വി​വ​രം. ബ​ന്ധു​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​വ്യ​യെ വി​ദേ​ശ​ത്തേ​യ്ക്കു കൊ​ണ്ടു​പോ​കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്ന സ്ഥി​രീ​ക​രി​ക്കാ​ത്ത വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രു​ന്നു​ണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം