ഫൈ​സ​ല്‍ വ​ധ​ക്കേ​സ് പ്ര​തി വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വം: ര​ണ്ടു പേ​ര്‍ അറസ്റ്റില്‍

തി​രൂ​ർ: കൊ​ടി​ഞ്ഞി ഫൈ​സ​ല്‍ വ​ധ​ക്കേ​സി​ലെ  പ്ര​തി  ബി​പി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടു പേരെപോലീസ്  അറസ്റ്റ് ചെയ്തു . പി​ടി​യി​ലാ​യ​വ​രു​ടെ പേ​രോ മ​റ്റു വി​വ​ര​ങ്ങ​ളോ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെയായിരുന്നു  മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​രി​ന​ടു​ത്തു ബി.​പി അ​ങ്ങാ​ടി പു​ളി​ഞ്ചോ​ട് വ​ചാണ്  ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ തൃ​പ്ര​ങ്ങോ​ട് കു​ട്ടി​ച്ചാ​ത്ത​ന്‍​പ​ടി സ്വ​ദേ​ശി ബി​പി​ന്‍(24) വെ​ട്ടേ​റ്റു​മ​രി​ച്ച​ത്. ഇ​സ്‌​ലാം മ​തം സ്വീ​ക​രി​ച്ച ഫൈ​സ​ലി​നെ വ​ധി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ്  ബി​പിന്‍.

കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ്യ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ ബി​ജെ​പി തി​രൂ​ര്‍ താ​ലൂ​ക്കി​ല്‍ ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം