‘പൊലീസിൽ കൊമ്പുള്ളവരുണ്ടെങ്കിൽ അത്തരക്കാരുടെ കൊമ്പ് ഒടിക്കണം’: ശ്രീജിത്ത്‌ കസ്റ്റഡി മരണത്തിൽ പ്രതികരവുമായി സുരേഷ് ഗോപി

വരാപ്പുഴ ശ്രീജിത്ത് മരണക്കേസില്‍ പ്രതികരണവുമായി സുരേഷ് ഗോപി എംപി. പൊലീസിൽ കൊമ്പുള്ളവരുണ്ടെങ്കിൽ അത്തരക്കാരുടെ കൊമ്പ് ഒടിക്കണമെന്നും കുറ്റക്കാർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹംഅഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരാപ്പുഴ ശ്രീജിത്ത് മരണക്കേസില്‍ മൂന്നു പൊലീസുകാര്‍ അറസ്റ്റിലായിരുന്നു. എസ്പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ സുമേഷ്, സന്തോഷ് ബേബി, ജിതിന്‍രാജ് എന്നിവരാണ് അറസ്റ്റിലായത്.

പൊലീസിന്‍റെ മര്‍ദനമേറ്റാണ് ശ്രീജിത്ത് മരിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതിനെ തുടര്‍ന്ന് പൊലീസുകാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ശ്രീജിത്തിന്‍റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയിക്കാൻ രൂപീകരിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡാണ് മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം