യുവതാരം അതുല്‍ ശ്രീവയെ അറസ്റ്റ് ചെയ്തത് കെട്ടിച്ചമച്ച കേസില്‍; പരാതിക്കാരനായ വിദ്യാര്‍ഥിയുടെ പിതാവ് പോലീസ് ഉദ്യോഗസ്ഥന്‍

സിനിമാ സീരിയല്‍ താരം അതുല്‍ ശ്രീവയെ പോലീസ് അറസ്റ്റ് ചെയ്തത് ഗൂഡാലോചനയുടെ ഭാഗം. കോഴിക്കോട്  ഗുരുവായൂരപ്പന്‍ കോളേജിലെ  ജൂനിയര്‍, സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ നടന്ന നിസാര വാക്കേറ്റത്തെ വധ ശ്രമക്കേസായി മാറ്റി അതുല്‍ ശ്രീവയെയും അറസ്റ്റ് ചെയ്യുകയായിരുന്നത്രേ.

കോളജില്‍ കുട്ടികള്‍ തമ്മിലുണ്ടായചെറിയ വാക്കേറ്റമാണ് വലിയ പ്രശ്‌നമാക്കി പോലീസ് മാറ്റിയത്. ഒരു പോലീസ് ഉധ്യോഗസ്ഥന്‍റെ മകനും ജൂനിയര്‍ വിദ്യാര്‍ഥിയുമായ ആദര്‍ശ് വിജയനാണ് അതുലിനെതിരെ പരാതി നല്‍കിയത്. പരാതിയില്‍ ഒത്തുതീര്‍പ്പ് ചെയ്യിക്കാമെന്നു പറഞ്ഞാണ് പോലീസ് അതുലിനെ വിളിച്ചത്. എന്നിട്ടാണ് 301 വകുപ്പ്, റോബറി എന്നിവയൊക്കെ ചാര്‍ജ് ചെയ്ത് അവനെ അറസ്റ്റ് ചെയ്തതെന്ന് അതുല്‍ ശ്രീവയുടെ അച്ഛന്‍ ശ്രീധരന്‍ പറയുന്നു.

പരാതിക്കാരനായ വിദ്യാര്‍ഥി  ആദര്‍ശിന്റെ അച്ഛന്‍ വിജയന്‍ എഎസ്‌ഐയാണ്. സ്‌റ്റേഷനില്‍ അതുല്‍  മാനസികമായ പീഡനം സഹിക്കുന്നുണ്ട്.അഭിനയിക്കെടാ എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. കൈയ്ക്ക് വയ്യെന്ന് പറഞ്ഞിട്ടും  വെറുതെ വിട്ടില്ല. ഒരു സ്ഥിരം കുറ്റവാളിയെപോലെയാണ് പോലീസ് അവനോട് പെരുമാറുന്നത്. ആറു ദിവസമായി ഇതുവരെ ജാമ്യം കിട്ടിയിട്ടില്ലെന്നും  അതുലിന്റെ പിതാവ് വ്യക്തമാക്കുന്നു.

പ്രശ്‌നത്തില്‍ അതുല്‍ ശ്രീവയെ അറസ്റ്റ് ചെയ്തത് പോലീസിന്റെ ഗൂഢാലോചനയെന്ന് ആരോപിച്ചു കോളജ് അധികൃതരും പ്രിന്‍സിപ്പലും രംഗത്തുവരുന്നുണ്ട്. കോളജില്‍ ഗുണ്ടാസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്ത കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി. രാമചന്ദ്രന്‍ നിഷേധിച്ചു. സാധാരണ എല്ലാ  കോളജുകളിലും നടക്കുന്ന സാധാരണയായിട്ടുള്ള വിദ്യാര്‍ഥി പ്രശ്‌നങ്ങളെ ഇവിടെയുമുള്ളൂ എന്നും  പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

സംഘര്‍ഷത്തില്‍ കുറേ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടും അതുലിനെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്. അടിപിടിയില്‍ പരുക്ക് പറ്റിയതും അതുലിനാണ് . സിനിമയിലും സീരിയലിലും അഭിനയിക്കുന്ന കുട്ടിയാണ് അതുലെന്നും അതിനാല്‍  പഠിത്തത്തിനുള്ള പണം വരുമാനമായി അവന്‍ തന്നെ സംബാധിക്കുന്നുന്ടെന്നും പിതാവ് പറഞ്ഞു. ഇങ്ങനെയുള്ള തന്‍റെ മകന്  പത്തോ നൂറോ മറ്റുള്ളവരില്‍ നിന്നും ബലം പ്രയോഗിച്ച്  വാങ്ങിക്കേണ്ട കാര്യമില്ലെന്നും ഇതുവരെ ഒരു ഒത്തുതീര്‍പ്പ് ശ്രമങ്ങളും പരാതിക്കാരനായ കുട്ടിയുടെ ഭാഗത്തുനിന്നോ കുടുംബത്തിന്റെ ഭാഗത്ത്‌ നിന്നോ  ഉണ്ടായിട്ടില്ലെന്നും  ശ്രീധരന്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഗുരുവായൂരപ്പന്‍ കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതിനിടയില്‍പെട്ട് അതുലിന്റെ ഇടത് കൈ പൊട്ടുകയും മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന്‍അതുലും കുടുംബവും നല്‍കിയ പരാതിയില്‍ മര്‍ദിച്ചവര്‍ക്കെതിരെ  പണം നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു എന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.

 പിന്നീട് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ആദര്‍ശ് വിജയന്‍ അതുലിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അതുലിനെ വെള്ളിയാഴ്ച രാത്രി  കസബ പോലീസ് സ്‌റ്റേഷനില്‍ മോഴിയെടുക്കാനായി വിളിപ്പിച്ചു.  തുടര്‍ന്ന്‍ വിദ്യാര്‍ഥിയെ ഗുരുതരമായി പണത്തിനു വേണ്ടി മര്‍ദിച്ചെന്നും കാണിച്ച് അറസ്റ്റ് ചെയ്തതായി തങ്ങളെ അറിയിക്കുകയായിരുന്നെന്നു പിതാവ് ശ്രീധരന്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം