ഓട്ടോയാണെന്നു കരുതി പൊലീസ് ജീപ്പിനു കൈ കാട്ടിയ ഗൃഹനാഥനു പൊലീസിന്റെ വക പൊതിരെ തല്ല്

തൊടുപുഴ: ഓട്ടോയാണെന്നു കരുതി പൊലീസ് ജീപ്പിനു കൈ കാട്ടിയ ഗൃഹനാഥനു പൊലീസിന്റെ വക പൊതിരെ തല്ല്. മണക്കാട് മാടശേരിൽ മാധവനാണ് (64) മർദനമേറ്റത്. അടിയേറ്റ് ഇടതു കണ്ണിനു പരുക്കുണ്ട്. രക്തസമ്മർദം താഴ്ന്നതിനെ തുടർന്നു ഇന്നലെ രാത്രിയിൽ തൊടുപുഴ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം.

വാഹനം കാത്തു നിൽക്കുമ്പോഴാണു പൊലീസ് ജീപ്പ് എത്തിയത്. ഓട്ടോയാണെന്നു കരുതി മാധവൻ കൈ കാണിച്ചു. വാഹനം നിർത്തിയ പൊലീസുകാർ അസഭ്യം പറഞ്ഞശേഷം ജീപ്പിലിട്ടും പിന്നീടു ലോക്കപ്പിലിട്ടും മർദിച്ചെന്നാണു മാധവന്റെ പരാതി. വ്യാഴാഴ്ച പുലർച്ചെ ഒന്നിനു സ്റ്റേഷനിൽ നിന്നു വിട്ടയച്ചു. കയ്യിലുണ്ടായിരുന്ന 4500 രൂപയും പൊലീസുകാർ കൈക്കലാക്കിയത്രെ. വീട്ടിലേക്കു പോകാൻ വേറൊരു പൊലീസുകാരിയാണു 50 രൂപ നൽകിയതെന്നും മാധവൻ പരാതിയിൽ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം