പിണറായിക്ക് സ്വാഗതമോതി മുസ്ലിം ലീഗ് മുഖപത്രം; ഞെട്ടിത്തരിച്ച്‌ അണികള്‍

ദുബായ്: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈസ്റ്റ് ചന്ദ്രിക കണ്ട എല്ലാരും ഞെട്ടി. ചിലര്‍ ചോദിച്ചു ഇത് ദേശാഭിമാനിയാണോ എന്ന്. കാരണം മറ്റൊന്നുമല്ല. യുഎഇ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതമോതിയാണ് ഡിസംബര്‍ 22 വ്യാഴാഴ്ച മിഡില്‍ ഈസ്റ്റ് ചന്ദ്രിക പുറത്തിറങ്ങിയത്. ഒന്നാം പേജ് മുഴുവനും പിണറായി വിജയന്റെ ചിത്രം. കേരള മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയിലേക്ക് സ്വാഗതം എന്ന തലക്കെട്ടും . അപ്പോപ്പിന്നെ ആരായാലും സംശയിച്ചുപോകും.
  അതേസമയം  പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള മുസ്ലീം ലീഗ് മുഖപത്രം സിപിഎം മുഖ്യമന്ത്രിക്ക് സ്വാഗതമോതി അച്ചടിച്ച നടപടി ലീഗ് അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മിഡില്‍ ഈസ്റ്റ് ചന്ദ്രികയും മുഖ്യമന്ത്രിക്ക് സ്വാഗതമോതിക്കൊണ്ട് ഒന്നാം പേജില്‍ അദ്ദേഹത്തിന്റെ ചിത്രം നല്‍കിയിരിക്കുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഎഇ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഇങ്ങനെയൊന്നും നല്‍കാതിരുന്ന മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ നടപടിയില്‍ കേരളത്തിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകരും പ്രതിഷേധമറിയിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം