പിണറായി വിജയന്‍ എത്തുന്നു കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്ര മുറ്റത്തേക്ക്; മറ്റൊരു ചരിത്രം തീര്‍ക്കാന്‍

കോഴിക്കോട് (വടകര):  ചോരചുവപ്പായുള്ളവര്‍ക്കൊക്കെ ആരാധന സ്വാതന്ത്ര്യമുള്ള കേരളത്തിലെ അപൂര്‍വ ക്ഷേത്രം കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുകയാണ് വ്യാഴാഴ്ച. തെയ്യങ്ങളുടെയും തിറകളുടേയും നാടായ കടത്തനാട്ടിലെ ഒരു ക്ഷേത്രത്തിന്റെയും ഗ്രാമത്തിന്റെയേും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ 11 കോടിയോളം ചിലവില്‍ നിര്‍മിച്ച കല്യാണ മണ്ഡപം പകല്‍ 12ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.

മതത്തിന് അപ്പുറം മാനവികതയ്ക്ക് വില നല്‍കുന്ന ക്ഷേത്രാങ്കണം നാളെ പുതിയൊരു ചരിത്രത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ്. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ മന്ത്രി ടി പി രാമകൃഷ്ണനും സാമൂഹ്യ സംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ചോര ചുവപ്പുള്ളവര്‍ക്കൊക്കെ ആരാധന സ്വാതന്ത്ര്യമുള്ള ഒരു ക്ഷേത്രം; പിണറായി വിജയനെത്തുമോ ? കാത്തിരിക്കുന്നു ഒരു ക്ഷേത്രവും ഗ്രാമവും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം