പിണറായി മന്ത്രിസഭയില്‍ ഇടംപിടിക്കുന്നതാരോക്കെ? സാധ്യതാ പട്ടിക

pinarayivijayanതിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്നറിഞ്ഞതോടെ ഇനി ആരൊക്കെയാവും മന്ത്രിസഭയില്‍  ഇടംപിടിക്കുകയെന്നറിയാനാണ് എല്ലാവരുടെയും കാത്തിരിപ്പ്. പ്രഥമ പരിഗണന ആര്‍ക്കെല്ലാം ലഭിക്കും, യുവനിരയ്ക്ക് പരിഗണന ലഭിക്കുമോ എന്ന ചോദ്യങ്ങളും ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. 20 അംഗ മന്ത്രിസഭയായിരിക്കും അധികാരത്തില്‍ വരിക. 13 മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള സിപിഐഎമ്മില്‍ നിന്ന് ഇപി ജയരാജന്‍, കെകെ ശൈലജ, എകെ ബാലന്‍, തോമസ് ഐസക് എന്നിവര്‍ക്ക് പ്രഥമ പരിഗണന ലഭിക്കും.

സാധ്യതാ പട്ടിക ഇങ്ങനെ:

സംസ്ഥാനസെക്രട്ടറിയേറ്റ് അംഗങ്ങളായ എം എം മണി, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ ജില്ലാ സെക്രട്ടറിമാരായിരുന്ന കെ കെ ശശീന്ദ്രന്‍, എസി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് സൂചന. വിഎസ് പക്ഷത്ത് നിന്ന് എസ് ശര്‍മ്മ, മെഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കെ ടി ജലീലിനും വികെസി മമ്മദ് കോയക്കും സാമുദായിക സമവാക്യങ്ങള്‍ ഗുണകരമാകും.

ആലപ്പുഴയില്‍ നിന്ന് ജി സുധാകരനേയും കോട്ടയത്ത് നിന്ന് സുരേഷ്‌കുറുപ്പിനേയും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. യുവനിരയില്‍ നിന്ന് പി ശ്രീരാമകൃഷ്ണന്‍,എ പ്രദീപ്കുമാര്‍,എം സ്വരാജ് എന്നിവരെയാണ് പരിഗണിക്കുന്നത്. എംഎല്‍എ എന്ന നിലയിലുള്ള പരിചയസമ്പത്ത് രാജു എബ്രഹാമിനും, ഐഷാപോറ്റിക്കും അനുകൂല ഘടകമാണ്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് മന്ത്രിമാരുടെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കുക.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം