സ്വാശ്രയമാനേജ്മെന്റു് വഴിവിട്ട് നീങ്ങിയാല്‍ കര്‍ശന നടപടി;മുഖ്യമന്ത്രിപിണറായി വിജയന്‍

തിരുവനന്തപുരം; സ്വാശ്രയ മാനേജ്മെന്റു് വഴിവിട്ട് നീങ്ങിയാല്‍ അത് നിയമവിരുദ്ധമായ നടപടികളായി കണ്ട് കര്‍ശന നടപടി സ്വീകരിക്കുമെന്ന് pinarayiവാര്‍ത്ത‍ സമ്മേളനത്തില്‍ അറിയിച്ചു. ഇഷ്ടം പോലെ കോഴ വാങ്ങാനുള്ള സാഹചര്യമാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സ്വാശ്രയ മാനേജ്മെന്റുുകള്‍ക്ക് ഉണ്ടായിരുന്നത്. ഇതിന് ഇത്തവണ മാറ്റം വന്നിരിക്കുന്നു. ഈ മാറ്റത്തില്‍ അസ്വസ്ഥതയുള്ളവരുടെ സ്ഥാപിത താല്‍പ്പര്യത്തിലുള്ളതാണ് ഇപ്പോഴത്തെ സമരം.

സെപ്റ്റംബര്‍ 30-നകം മുഴുവന്‍ മെഡിക്കല്‍ പ്രവേശനവും പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശമുണ്ട്. അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദ്ദേശവുമുണ്ട്. ഇതനുസരിക്കാന്‍ പാകത്തില്‍ ക്രമമായി അലോട്ട്മെന്റു് പൂര്‍ത്തിയാക്കാനുള്ള പ്രക്രിയ മുന്നോട്ടുകൊണ്ടുപോവുകയാണ് ഈ സര്‍ക്കാര്‍. സമയബന്ധിതമായി പ്രവര്‍ത്തിക്കേണ്ടിവന്നിട്ടും ഇരുപതോളം സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുുകളെക്കൊണ്ട് സര്‍ക്കാരുമായി കരാര്‍ ഒപ്പിടുവിക്കുവാന്‍ സാധിച്ചു. മുന്‍സര്‍ക്കാരിന് കഴിയാഞ്ഞതാണ് ഇക്കാര്യമെന്ന് ഓര്‍ക്കണം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ സര്‍ക്കാര്‍ ഫീസില്‍ തന്നെ (25000 രൂപ) മിക്കവാറും എല്ലാ കോളേജുകളിലും പഠിക്കാനുള്ള സംവിധാനമുണ്ടാക്കാനും ഈ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. 8 ലക്ഷം രൂപ വരെ ഒരു വര്‍ഷം വാങ്ങിയിരുന്ന മാനേജ്മെന്റുുകളെക്കൊണ്ട് 25000 രൂപയ്ക്ക് കുട്ടികളെ പഠിപ്പിക്കാമെന്ന് സമ്മതിപ്പിക്കാനും കഴിഞ്ഞു. ഈ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ അഭിമാനകരമായ കാര്യങ്ങളാണ്.

അംഗീകരിച്ച ഫീസിനു പുറമെ ഒരു പൈസ പോലും അധികമായി കോഴയുടെയോ മറ്റെന്തെങ്കിലുമോ രൂപത്തില്‍ വാങ്ങാന്‍ സ്വകാര്യ സ്വാശ്രയ കോളേജ് മാനേജ്മെന്റുുകള്‍ക്ക് കഴിയില്ല എന്ന സാഹചര്യമാണ് ഇത്തവണ ഈ സര്‍ക്കാര്‍ സൃഷ്ടിച്ചത്.

തലവരിപ്പണം, ക്രമരഹിതമായ ഡെപ്പോസിറ്റ് തുടങ്ങി പലപല പേരുകളില്‍ പല ഘട്ടങ്ങളിലായി വിദ്യാര്‍ത്ഥികളില്‍നിന്നും കനത്ത തുക നേരത്തെ ഈടാക്കിയിരുന്നു. ഈ അവസ്ഥയാണ് മാറ്റിയത്. ഇതില്‍ അസ്വസ്ഥതയുണ്ടാവേണ്ടത് സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് മാത്രമാണ്. സമരാനുകൂലികള്‍ അത് പങ്കിടുമ്പോള്‍, അവര്‍ സ്ഥാപിത താല്‍പ്പര്യക്കാരുടെ വക്താക്കളായി സ്വയം അവരോധിക്കുകയാണ്.

മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി ഈ പ്രാവശ്യത്തെ പ്രത്യേകത മുഴുവന്‍ സീറ്റുകളിലും മെരിറ്റ്-റാങ്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രവേശനം നല്‍കാന്‍ സ്വാശ്രയ മാനേജ്മെന്റുുകള്‍ക്ക് കഴിയൂ എന്നതാണ്. ഈ സര്‍ക്കാരുണ്ടാക്കിയ വ്യവസ്ഥയാണിത്. മാനേജ്മെന്റു് സീറ്റുകളില്‍ കാശ് വാങ്ങി പിന്നിലുള്ള റാങ്കുകാരെ പ്രവേശിപ്പിക്കുകയും മെരിറ്റോടെ മുമ്പില്‍ നിന്ന റാങ്കുകാരെ പറഞ്ഞയയ്ക്കുകയും ചെയ്യുന്ന നിലയായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത്. ഇതാണ് ഞങ്ങള്‍ തിരുത്തിയത്. കുട്ടികളുടെ താല്‍പ്പര്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെങ്കില്‍ ഇതിന് ഞങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടത്. മുമ്പ് കാശ് വാങ്ങി തോന്നിയതുപോലെ പ്രവേശനം നടത്തിയിരുന്ന രീതി ഞങ്ങള്‍ തിരുത്തി. ഹര്‍ത്താലുകാര്‍ക്ക് ഇതിലാണോ അസ്വസ്ഥത എന്ന് വ്യക്തമാക്കണം.

പുതിയ സംവിധാനത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ-SEBC (സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്ക വിഭാഗം) – ബി.പി.എല്‍ കുടുംബങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ പറ്റുന്ന സ്ഥിതിയുണ്ടാക്കി. ഇതിലാണോ സമരാനുകൂലികള്‍ക്ക് അസ്വസ്ഥത?

മുമ്പ് എട്ടു ലക്ഷം രൂപ കൊടുക്കേണ്ടിയിരുന്നിടത്ത് സമ്പന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പോലും രണ്ടരലക്ഷം കൊടുത്താല്‍ മതി എന്ന് ഞങ്ങള്‍ വ്യവസ്ഥയുണ്ടാക്കി. സാമ്പത്തികമായി ശേഷിയില്ലാത്തവര്‍ 25000 രൂപ മാത്രം കൊടുത്താല്‍ മതിയെന്നും വ്യവസ്ഥയുണ്ടാക്കി. 1150 സീറ്റ് ഇപ്പോള്‍ വര്‍ദ്ധിച്ചു. ഈ വര്‍ദ്ധനയുടെ അനുപാതത്തില്‍ സാമ്പത്തികമായും മറ്റും പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സീറ്റുകളും വര്‍ദ്ധിച്ചു. ഇതിലാണോ അസ്വസ്ഥത?

20 ശതമാനം സീറ്റുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അതേ നിരക്കില്‍ – അതായത് 25000 രൂപ നിരക്കില്‍ – പഠിക്കാന്‍ കഴിയുന്നു. ഇതില്‍ ഒരു വര്‍ദ്ധനയുമുണ്ടായിട്ടില്ല. എന്നുമാത്രമല്ല, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ കോളേജുകള്‍ കരാറില്‍ ഒപ്പുവെച്ചതുകൊണ്ട് മൊത്തം സീറ്റുകളുടെ എണ്ണം കൂടി. അതുകൊണ്ട് കൂടുതല്‍ കുട്ടികള്‍ക്ക് 25000 രൂപ നിരക്കില്‍ പഠിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടായി. മുമ്പ് പത്തോളം കോളേജുകളാണ് കരാറില്‍ ഒപ്പിട്ടതെങ്കില്‍ ഇത്തവണ നേരെ ഇരട്ടി, 20 കോളേജുകളാണ് ഒപ്പിട്ടത്. എത്രയോ അധികം കുട്ടികള്‍ക്ക് ഇതുകൊണ്ട് 25000 രൂപ നിരക്കില്‍ പഠിക്കാന്‍ കഴിയുന്നു. ഇതിലാണോ അസ്വസ്ഥത?

ഒപ്പിട്ട കരാര്‍ പോലും ലംഘിച്ചുകൊണ്ട് സ്വന്തം നിലയില്‍ ഫീസ് ഈടാക്കാന്‍ മാനേജ്മെന്റുുകളെ അനുവദിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിന്നു കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത്. ഈ സര്‍ക്കാര്‍ അതും നിര്‍ത്തലാക്കി. രണ്ടരലക്ഷം രൂപ സീറ്റില്‍ (ഗവണ്‍മെന്റു് മെരിറ്റ് ലിസ്റ്റ്) കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വളരെയധികം സീറ്റ് ലഭ്യമായി ഇത്തവണ. 750 ആയിരുന്നത് 1150 ആയി. അതുകൊണ്ടുതന്നെ അത്രയേറെ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന അവസ്ഥയായി.

മുന്‍സര്‍ക്കാരിന്റെ കാലത്ത് 50 ശതമാനം സീറ്റില്‍ തോന്നിയതുപോലെ ആയിരുന്നു മാനേജ്മെന്റുുകള്‍ പ്രവേശനം നടത്തിയിരുന്നത്. അപ്പപ്പോള്‍ തോന്നുന്ന തലവരി, സ്പെഷ്യല്‍ ഫീസ് തുടങ്ങിയവയിലൂടെ വന്‍ തുക സമാഹരിച്ചിരുന്നു. ഇപ്പോള്‍ ഇതൊന്നും പറ്റില്ല. കൃത്യമായും മെരിറ്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് മാത്രമേ എടുക്കാന്‍ പറ്റൂ. റാങ്ക് നോക്കേണ്ടതില്ല എന്നും പണം തരുന്നുണ്ടോ എന്നു മാത്രം നോക്കിയാല്‍ മതി എന്നുമുള്ള അവസ്ഥ ഞങ്ങള്‍ മാറ്റി.

മുമ്പ് എന്‍ട്രന്‍സ് പരീക്ഷയ്ക്കിരുന്നാല്‍ മാത്രം മതിയായിരുന്നു. അതിലെ മെരിറ്റ് ലിസ്റ്റിലെ അവസാനത്തെ ആളായാല്‍ പോലും മുമ്പിലുള്ള ആരെയും മാറ്റി പണം കൊടുത്ത് പ്രവേശനം നേടാമായിരുന്നു. ഈ അവസ്ഥ ഈ സര്‍ക്കാര്‍ മാറ്റി.

പരാതികളുണ്ടായാല്‍ ജെയിംസ് കമ്മിറ്റി ഇടപെടുമെന്നു വന്നു. ക്രമരഹിതമായ പ്രവേശനമുണ്ടായാല്‍ നടപടിയുണ്ടാവുമെന്ന് സഭയിലും പുറത്തും ഈ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അത് അപ്രകാരം തന്നെ നടക്കും. ജെയിംസ് കമ്മിറ്റിയെ മരവിപ്പിച്ചുനിര്‍ത്തി ഏത് ദുഃസ്വാതന്ത്ര്യവും ഈ മേഖലയില്‍ അനുവദിച്ചുകൊടുത്തിരുന്നത് ഈ സര്‍ക്കാര്‍ അവസാനിപ്പിച്ചു എന്നതിലാണോ സമരാനുകൂലികള്‍ക്ക് ഉല്‍കണ്ഠ?

ഇപ്രാവശ്യം മുഴുവന്‍ സീറ്റുകളിലും മെരിറ്റ് – റാങ്ക് ലിസ്റ്റില്‍നിന്നേ പ്രവേശനം പറ്റൂ. മാനേജ്മെന്റിന്റെ സീറ്റുകളില്‍ പോലും. ഈ വ്യവസ്ഥയില്‍ മാനേജ്മെന്റിന് വിഷമമുണ്ടാവാം. അതേക്കാള്‍ വിഷമമാണ് സമരാനുകൂലികള്‍ക്ക്. അപ്പോള്‍ ഇവര്‍ ആരുടെ താല്‍പ്പര്യമാണ് പരിരക്ഷിക്കുന്നത്? സ്വാശ്രയ മാനേജ്മെന്റുുകളുടേതോ, അതോ കുട്ടികളുടേതോ?

മാനേജ്മെന്റു് സര്‍ക്കാരിനനുവദിക്കുന്ന സീറ്റുകളുടെ കാര്യമെടുക്കുക. ഒരു കോടി രൂപ വരെ കോഴ വാങ്ങി മാനേജ്മെന്റുുകള്‍ പ്രവേശനം നടത്തുന്ന രീതിയുണ്ട് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. 350 സീറ്റുകളാണ് ഇത്തവണ മാനേജ്മെന്റില്‍നിന്ന് സര്‍ക്കാരിലേക്ക് വരുന്നത്. അപ്പോള്‍ 350 കോടി രൂപ മാനേജ്മെന്റിന് ഉണ്ടാക്കാമായിരുന്നു എന്നാണല്ലോ കരുതേണ്ടത്. ഈ സീറ്റുകള്‍ക്കാണ് സര്‍ക്കാര്‍ മെരിറ്റ് ബാധകമാക്കിയത്. ഇതെങ്ങനെ സര്‍ക്കാരിന്റെ കുറ്റമാകും? ഒരു കോടിക്ക് വില്‍ക്കാവുന്ന സീറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും അത് 25,000 രൂപ ഫീസില്‍ കുട്ടികള്‍ക്ക് നല്‍കുകയുമാണ്. ഇതെങ്ങനെ മാനേജ്മെന്റുുകള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കലാകും?

ഇങ്ങനെ നഷ്ടം വരുന്നതില്‍ മാനേജ്മെന്റിന് ഉല്‍കണ്ഠയുണ്ടാവും. ഈ വ്യവസ്ഥയ്ക്കെതിരെ സമരം ചെയ്യുന്നു എന്നു പറഞ്ഞാല്‍, അവര്‍ ആരുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതായാണ് മനസ്സിലാക്കേണ്ടത്?

ഇപ്പറഞ്ഞ കാര്യങ്ങളില്‍ നിന്നെല്ലാം വ്യക്തമാവുന്നത്, ഈ സര്‍ക്കാര്‍ സ്വീകരിച്ച നയം വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയുള്ളതാണ് എന്നതാണ്. വിദ്യാര്‍ത്ഥികള്‍ മെരിറ്റോടെ എത്തുമ്പോള്‍ അവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടരുത്. അമിതഫീസ് കൊടുത്ത് പഠിക്കേണ്ട സ്ഥിതി അവര്‍ക്കുണ്ടാകരുത്. ഈ ഉറച്ച നിലപാടാണ് സര്‍ക്കാരിനുള്ളത്. ഇത് വിദ്യാര്‍ത്ഥി സമൂഹത്തിനും രക്ഷാകര്‍ത്താക്കള്‍ക്കും ബഹുജനങ്ങള്‍ക്കാകെയും അറിയാം.

അതുകൊണ്ടുതന്നെയാണ് പൊതുസമൂഹം ഈ സമരത്തെ അംഗീകരിക്കാത്തത്. പൊതുസമൂഹം അംഗീകരിക്കാത്ത സമരം തുടരുന്നതില്‍ സ്വാഭാവികമായും സംഘാടകര്‍ക്ക് വിഷമമുണ്ടാവും. അതുകൊണ്ടാണ് അവര്‍ സഭാനടപടികള്‍ അലങ്കോലപ്പെടുത്തുന്നതും പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതും.

കോഴയില്‍നിന്ന് വേറിട്ട് ഒരു കാര്യവുമുണ്ടായിരുന്നില്ല മുന്‍സര്‍ക്കാരിന്റെ കാലത്ത്. അതുകൊണ്ട് എല്ലാ തലത്തിലും കോഴ ഒരു ദിനചര്യ പോലെ നടപ്പാക്കി. അത്തരമൊരു സംരക്ഷണ സമീപനം ഈ സര്‍ക്കാരില്‍നിന്ന് ലഭിക്കില്ല എന്ന് സ്വാശ്രയ മാനേജ്മെന്റുുകള്‍ക്കറിയാം. അംഗീകരിച്ച വ്യവസ്ഥകളില്‍ നിന്ന് ഏതെങ്കിലും മാനേജ്മെന്റു് വഴിവിട്ട് നീങ്ങിയാല്‍ അത് നിയമവിരുദ്ധമായ നടപടികളായി കണ്ട് കര്‍ശന നടപടി സ്വീകരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം