മൂന്നാറിലെ വ​ൻ​കി​ട കൈ​​യേ​​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കണമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം:  മൂന്നാറിലെ വ​ൻ​കി​ട കൈ​​യേ​​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കണം. ചെ​റു​കി​ട കൈ​​യേ​​റ്റക്കാ​ർക്ക് മ​റ്റ് ഭൂ​മി​യി​ല്ലെ​ങ്കി​ൽ അ​വ​രോട് അ​നു​ഭാ​വ​പൂ​ർ​വ​മാ​യ സ​മീ​പ​നം വേണമെന്നും മൂ​ന്നാ​ർ സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തിൽ മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന്‍ പറഞ്ഞു.

സ​ർ​വ​ക​ക്ഷി സം​ഘ​ത്തി​ന്‍റെ നി​വേ​ദ​ന​പ്ര​കാ​ര​മാ​ണ് യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ​രാ​തി മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ വാ​യി​ച്ചു. പ്ര​ദേ​ശി​ക നേ​താ​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ കോ​​ണ്‍ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ വി​​ളി​​ച്ചു ചേ​​ർ​​ത്തി​​ട്ടു​​ള്ള യോ​​ഗ​​ത്തി​​ൽ റ​​വ​​ന്യു മ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ പ​​ങ്കെ​​ടുക്കുന്നില്ല. രാവിലെ യോഗം തുടങ്ങുന്പോൾ റവന്യൂമന്ത്രി കോട്ടയത്താണ്. യോഗത്തിൽ പങ്കെടുക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാൻ മന്ത്രി തയാറായിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം