സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം; മ​ണി​യെ ത​ള്ളി മു​ഖ്യ​മ​ന്ത്രിയും

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ മ​ന്ത്രി എം.​എം.​മ​ണി​യെ ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ണി​യു​ടെ പ്ര​സ്താ​വ​ന ശ​രി​യ​ല്ലെ​ന്ന് പി​ണ​റാ​യി ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ന​ട​ന്ന സ്ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ ഇ​ട​പെ​ട​ൽ ആ​യി​രു​ന്നു പൊ​ന്പി​ളൈ ഒ​രു​മൈ. അ​തു​സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും അ​ധി​ക്ഷേ​പ​ക​ര​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ശ​രി​യ​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ ആ​ളു​മാ​യി​ട്ട് സം​സാ​രി​ച്ച് ക​ഴി​ഞ്ഞ​ശേ​ഷം ന​ട​പ​ടി​യെ​ടു​ക്ക​ണ​മോ എ​ന്ന് ആ​ലോ​ചി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പൊ​ന്പി​ളൈ ഒ​രു​മൈ കൂ​ട്ടാ​യ്മ​ക്കാ​ർ​ക്ക് മൂ​ന്നാ​റി​ലെ സ​മ​ര​സ​മ​യ​ത്ത് കാ​ട്ടി​ലാ​യി​രു​ന്നു പ​രി​പാ​ടി​യെ​ന്നാ​യി​രു​ന്നു മ​ന്ത്രി എം.​എം.​മ​ണി​യു​ടെ പ​രി​ഹാ​സം. അ​ടി​മാ​ലി ഇ​രു​പ​തേ​ക്ക​റി​ൽ പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ദ്വ​യാ​ർ​ഥ​പ്ര​യോ​ഗം. പൊ​ന്പി​ളൈ ഒ​രു​മൈ സ​മ​രം ഒ​രു ഡി​വൈ​എ​സ്പി സ്പോ​ണ്‍​സ​ർ ചെ​യ്ത​താ​ണ്. അ​വി​ടെ കു​ടി​യും സ​ക​ല വൃ​ത്തി​കേ​ടു​ക​ളും ന​ട​ന്നി​രു​ന്നെ​ന്നും മ​ണി പ​റ​ഞ്ഞു.

മൂ​ന്നാ​ർ മു​ൻ ദൗ​ത്യ​സം​ഘ ത​ല​വ​ൻ സു​രേ​ഷ് കു​മാ​ർ ക​ള്ളു​കു​ടി​യ​നാ​ണെ​ന്നും മ​ണി ആ​ക്ഷേ​പി​ച്ചു. ദൗ​ത്യ​ത്തി​നി​ടെ സു​രേ​ഷ് കു​മാ​ർ മൂ​ന്നാ​ർ ഗ​സ്റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു ക​ള്ളു​കു​ടി. കു​ടി​യും സ​ക​ല പ​ണി​യു​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ സ​ബ്ക​ള​ക്ട​റും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​ണ് ക​ള്ളു​കു​ടി​ക്കു​ന്ന​തെ​ന്നും മ​ണി ആ​രോ​പി​ച്ചു. സ​ബ് ക​ള​ക്ട​ർ വെ​റും ചെ​റ്റ​യാ​ണ്. ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ ക​ഴി​വു​കെ​ട്ട​വ​നാ​ണ്. സ​ബ് ക​ള​ക്ട​റെ പി​ന്തു​ണ​ച്ച ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഉൗ​ള​ന്പാ​റ​യ്ക്ക് അ​യ​ക്ക​ണം. ചെ​ന്നി​ത്ത​ല​യ്ക്കും ആ​ർ​എ​സ്എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും മ​ണി പ​റ​ഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം