കണ്ണൂരില്‍ ബോംബ്‌ നിര്‍മാണവും ആയുധ നിര്‍മാണങ്ങളും തടയും

By | Monday November 21st, 2016

pinarayaiതിരുവനന്തപുരം: കണ്ണൂരിൽ സംഘർഷമുണ്ടാക്കുന്നവർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയുധനിർമാണവും ബോംബ് നിർമാണവും തടയുമെന്നും സർവകക്ഷിയോഗശേഷം ശേഷം മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു. സംഘർഷങ്ങളിൽ അറസ്റ്റിലാകുന്ന കുറ്റവാളികളെ സ്റ്റേഷനിൽനിന്ന് സംഘം ചേർന്ന് ഇറക്കികൊണ്ടു പോകുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇത് അനുവദിക്കില്ല. പ്രാദേശികമായ സ്‌ഥലങ്ങളിൽ സംഘർഷമുണ്ടാകുമ്പോൾ ആ സ്‌ഥലങ്ങളിൽതന്നെ ചർച്ച ചെയ്യാനുള്ള വേദി ഒരുക്കണമെന്നും പിണറായി പറഞ്ഞു. കണ്ണൂരിൽ ഉൾപ്പെടെ സംസ്‌ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചതു കണക്കിലെടുത്താണ് സർവകക്ഷിയോഗം വിളിച്ചുചേർത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം