പിണറായിലെ കൂട്ടക്കൊലപാതകം;കൊലപാതകത്തില്‍ പതിനാറുകാരന്‍ മുതല്‍ അറുപതുകാരന്‍ വരെ ഉണ്ടെന്ന് സൂചന

തലശേരി: പിണറായിലെ കൂട്ടക്കൊലപാതകം പുതിയ വെളിപ്പെടുത്തലുമായി സൗമ്യ.16 കാരന്‍ മുതല്‍ അറുപതുകാരന്‍ വരെയായിട്ട് ബന്ധമുള്ള സൗമ്യക്ക് കൊലപാതകത്തിന് ഇവരില്‍ നിന്ന് ആങ്കെിലും സഹായം ചെയ്തിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്.

തന്റെ അവിഹിത ബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി മാതാപിതാക്കളേയും മകളേയും ആസൂത്രിതമായി കൊലപ്പെടുത്തിയ സൗമ്യ പോലീസിന്റെ പത്ത് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിലൊടുവിലാണ് മനസ് തുറന്നത്.

സൗമ്യയുമായി ബന്ധമുള്ള ഇരിട്ടി, തലശേരി സ്വദേശികള്‍ നിരീക്ഷണത്തിലാണ്. ഇരിട്ടി സ്വദേശിനിയാണ് തന്നെ ആദ്യമായി അനാശാസ്യത്തിലേക്ക് നയിച്ചതെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), പേരക്കുട്ടി ഐശ്വര്യ കിഷോര്‍ (8) എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

തന്റെ സ്വതന്ത്ര ജീവിതത്തിനു മാതാപിതാക്കള്‍ തടസമായപ്പോഴാണ് അവരേയും ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്ന് സൗമ്യ നേരത്തെ മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിനുള്ള എലി വിഷം വാങ്ങി നല്‍കിയ അറുപതുകാരനെ പോലീസ് തിരിച്ചറിഞ്ഞു.രാത്രി പത്തോടെ ടൗണ്‍ സ്‌റ്റേഷനിലേക്ക് മാറ്റിയ പ്രതിയെ തെളിവെടുപ്പുകള്‍ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം