ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായിയ്ക്ക് വധഭീഷണി; യുവാവ് കത്തിവീശി; ഉമ്മന്‍ ചാണ്ടിയോട് തട്ടിക്കയറി

വെബ് ഡെസ്ക്

ഡല്‍ഹിയിലെ കേരള ഹൗസിന് മുന്നില്‍ മുഖ്യമന്ത്രിക്ക് വധഭീഷണി. കത്തി വീശിയാ യഒവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പിടികൂടി. അക്രമത്തിന് മുതിര്‍ന്നത് ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

രാവിലെ 9.45നാണ് ഇയാള്‍ കത്തിയും കടലാസുകളുമായി കേരള ഹൗസിലേക്ക് എത്തിയത്. നേരെ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ സ്ഥാപിച്ച ഭാഗത്തേക്ക് വന്ന വിമല്‍രാജ് ഇവിടെ വച്ച് തനിക്ക് ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും മന്ത്രിമാരെയും മുഖ്യമന്ത്രിയെയും കണ്ടിട്ടും യാതൊരു സഹായവും ലഭിച്ചില്ലെന്നും ആരോപിച്ചു. പിന്നീട് ബാഗില്‍ നിന്നും കത്തിയെടുത്ത് വീശി. ഇതോടെയാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.

കേരള ഹൗസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നപ്പോഴാണ് സംഭവം. ഇടപ്പളളിയില്‍ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.

വിമല്‍രാജിനോട് സംസാരിക്കാന്‍ ശ്രമിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ഇദ്ദേഹം കയര്‍ത്തു. ഉമ്മന്‍ചാണ്ടിയെ വന്ന് കണ്ടിരുന്നുവെന്നും പരിഹാരം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തനിക്ക് കണ്ട പരിചയമില്ലെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി ഇവിടെ നിന്നും പോയി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം