അനുവാദമില്ലാതെ ഓഫീസിലെത്തിയ സി.പി.ഐ.എം എം.എല്‍.എ മുഖ്യമന്ത്രിയുടെ പ്രതികരണം കണ്ട് ഞെട്ടി

Pinarayi_Vijayan_2861407gതിരുവനന്തപുരം: അനുവാദമില്ലാതെ ഓഫീസിലെത്തിയ സി.പി.ഐ.എം എം.എല്‍.എയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ താക്കീത്. കാട്ടാക്കട എം.എല്‍.എയും സി.പി.ഐ.എം. ജില്ലാ കമ്മറ്റിയംഗവുമായ ഐ.ബി. സതീഷിനെയാണു പിണറായി ശാസിച്ചത്.കോവളം എം.എല്‍.എയും കെ.പി.സി.സി. സെക്രട്ടറിയുമായ എം. വിന്‍സെന്റാണ് സതീഷിനൊപ്പമുണ്ടായിരുന്നത്. മുന്‍കൂട്ടി അനുവാദം വാങ്ങാതെ പ്രതിപക്ഷ എം.എല്‍.എയ്‌ക്കൊപ്പമെത്തിയതാണ് പിണറായിയെ ചൊടിപ്പിച്ചത്.

എന്നാല്‍ മറ്റു പല കാര്യങ്ങളും ചെയ്തുതീര്‍ക്കുന്നതിനിടെ നിങ്ങളുടെ വരവ് തനിക്കിഷ്ടപ്പെട്ടില്ലെന്ന് പിണറായി സതീഷിനോട് തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ഈ പ്രതികരണം കേട്ട നേതാക്കളും പതറി. കരമനകളിയിക്കാവിള റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് നേതാക്കള്‍ മുഖ്യമന്ത്രിയെ കാണാനായെത്തിയത്. എന്നാല്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് എത്തിയതെങ്കിലും ആദ്യം അനിഷ്ടം മറച്ചുവച്ച് മുഖ്യമന്ത്രി ഇരുവരോടും സംസാരിച്ചു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം