പെട്രോൾ, ഡീസൽ വില ലീറ്ററിന് രണ്ടുരൂപ കുറഞ്ഞു

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില ലീറ്ററിന് രണ്ടുരൂപ കുറച്ചു. കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചതാണു വിലകുറയാന്‍ കാരണം.

ഇ​ന്ധ​ന​വി​ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മൂ​ല്യ​വ​ർ​ധി​ത നി​കു​തി(​വാ​റ്റ്) ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്രം സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി.
മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​നു 12 രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 14.27 രൂ​പ​യു​മാ​ണു കേ​ന്ദ്രം വ​ർ​ധി​പ്പി​ച്ച​ത്. ആ​ഗോ​ള​വി​പ​ണി​യി​ൽ 115 ഡോ​ള​റി​ൽ​നി​ന്ന് 22 ഡോ​ള​റി​ലേ​ക്ക് ഒ​രു​വീ​പ്പ ക്രൂ​ഡ് ഓ​യി​ലി​നു വി​ല കു​റ​ഞ്ഞ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണു കേ​ന്ദ്രം എ​ക്സൈ​സ് ഡ്യൂ​ട്ടി കൂ​ട്ടി​പ്പോ​ന്ന​ത്.
2014 ന​വം​ബ​ർ മു​ത​ൽ ഒ​ന്പ​തു ത​വ​ണ ഡ്യൂ​ട്ടി കൂ​ട്ടി. മ​ൻ​മോ​ഹ​ൻ​സിം​ഗ് സ​ർ​ക്കാ​ർ ഇ​വ​യു​ടെ വി​ല​വ​ർ​ധ​ന ത​ട​യാ​ൻ​വേ​ണ്ടി ഡ്യൂ​ട്ടി കു​റ​ച്ചി​രു​ന്നു. ഡീ​സ​ലി​നു 3.56 രൂ​പ​യും പെ​ട്രോ​ളി​ന് 9.48 രൂ​പ​യു​മാ​യി​രു​ന്നു അ​ന്ന്. അ​ത് ഡീ​സ​ലി​ന് 17.33 രൂ​പ​യും പെ​ട്രോ​ളി​ന് 21.48 രൂ​പ​യു​മാ​യി മോ​ദി സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചു. ഇ​താ​ണ് ഇ​പ്പോ​ൾ ര​ണ്ടു രൂ​പ വീ​തം കു​റ​ച്ച​ത്.
 പെട്രോള്‍ ഡീസലിലെ ഈ വിലകുറയല്‍ ജനങള്‍ക്ക് തെല്ലാശ്വാസമാവും .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം