ഇനിമുതല്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പാമ്പുകള്‍ അടച്ചിട്ടേക്കും

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടാന്‍ നീക്കം. പമ്പ് നടത്തിപ്പ് ചെലവ് കുറയ്ക്കുന്നതിനായി പ്രവര്‍ത്തനസമയം നിശ്ചയിക്കാനും പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനുമാണ് അഖിലേന്ത്യാതലത്തില്‍ നീക്കം നടക്കുന്നത്. ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യം അറിയിച്ചതാണ് ഇക്കാര്യം. മെയ് 15 മുതല്‍ പുതിയ തീരുമാനം പ്രാവര്‍ത്തികമാക്കാനാണ് കണ്‍സോര്‍ഷ്യത്തിന്റെ ശ്രമം. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാണ് നിര്‍ദേശിക്കുന്ന പ്രവര്‍ത്തനസമയമെന്ന് കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു. അതേസമയം പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് പ്രസിഡന്റ് തോമസ് വൈദ്യന്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം