പേരാമ്പ്ര യുവതിയുടെ ആത്മഹത്യ ; പ്രതിശ്രുതവരന്‍ ലൈഗിംക പീഡനം നടത്തിയെന്ന് ആത്മഹത്യ കുറിപ്പ്

കോഴിക്കോട് :പേരാമ്പ്ര  വെള്ളിയൂരിലെ പുതിയോട്ടുംകണ്ടി സ്വദേശി ജിന്‍സിയുടെ ആത്മഹത്യക്ക് പിന്നിലെ രഹസ്യങ്ങള്‍ പുറത്ത് . ആത്മഹത്യയുമായ് ബന്ധപ്പെട്ട് പ്രതിശ്രുത വരന്‍ വേളം പെരുവയല്‍ സ്വദേശി തട്ടാന്‍റെ മീത്തല്‍ സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു .

ജിന്‍സിയുടെ മരണക്കുറിപ്പാണ്  സന്ദീപിനെതിരെയുള്ള തെളിവ് . യുവാവ് പല സ്ഥലത്തും കൊണ്ടുപോയി ശാരീരികമായ് പീഡിപ്പിച്ചു വെന്നും പിന്നീട് വിവാഹത്തില്‍ നിന്നും പിന്‍മാറിയെന്നുമാണ്   ജിന്‍സിയുടെ മരണക്കുറിപ്പിലുള്ളത് . ഈക്കാര്യങ്ങള്‍ അടുത്ത ബന്ധുവിനെ  ജിന്‍സി അറിയിച്ചിരുന്നു . ഇവര്‍ പോലീസില്‍ മൊഴി നല്കുകയും ചെയ്തു .

അടുത്തമാസം നടക്കേണ്ട വിവാഹത്തിന് ജിന്‍സിയുടെ വീട്ടുകാര്‍ ക്ഷണം  തുടങ്ങിയിരുന്നു . ഇതിനിടയില്‍ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയും കല്യാണം മുടങ്ങുകയും ചെയ്തു  തുടര്‍ന്നാണ് മനോവിഷമത്താല്‍ ജിന്‍സി കഴിഞ്ഞ വ്യാഴാഴ്ച  വൈകിട്ട്  വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്.

വെള്ളിയൂരിലെ പുതിയോട്ടുംകണ്ടിബാലകൃഷ്ണന്‍റെ മകളും പാരലല്‍ കോളേജ് അധ്യാപികയുമാണ് ജിന്‍സി .പേരാമ്പ്ര സി ഐ സുനില്‍ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .ആത്മഹത്യ പ്രേരണക്കും ലൈഗിംക പീഡനത്തിനുമാണ് സന്ദീപിനു നേരെ കേസെടുത്തത് .

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം