അജ്മലിന്‍റെ ദുരൂഹ മരണം ; മൃതദേഹത്തില്‍ ഉരഞ്ഞ പാടുകള്‍,പോലീസ് മൂന്ന് പേരെ ചോദ്യംചെയ്യുന്നു

പേരാമ്പ്ര : ടൂറിസ്റ്റ് ബസ്‌  ഡ്രൈവര്‍ അജ്മലിന്‍റെ ദുരൂഹ മരണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി .മൃതദേഹത്തില്‍ ഉരഞ്ഞ പാടുകള്‍കാണാനുണ്ടെന്ന് പോലീസ് പറഞ്ഞു .

 

മരണത്തിന് മുന്‍പ് അജ്മലിനൊപ്പം  ഉണ്ടായിരുന്ന  മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട് . പേരാമ്പ്രയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അജ്മലിന് നേരത്തെ മര്‍ദ്ദന മേറ്റതായി മൊഴി .

പേരാമ്പ്ര ഹൈ സ്ക്കൂൾ റോഡിനടുത്തെ കുളത്തിലാണ്  യുവാവിനെ  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . പാലേരി പാറക്കടവിലെ കേളോത്ത് അജ്മൽ (25)നെയാണ് ഇന്ന് കാലത്ത് 9.50 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പുറക്കൂട്ടയിൽ അമ്മമതിന്റെ മകനാണ് . ആബുലൻസ് ഡ്രൈവറായിരുന്ന അജ്മൽ അടുത്ത കാലത്തായി സ്വകാര്യ ബസിൽ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു.

തഹസിൽദാർ എത്തി ഇൻക്വസ്റ്റ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതനുസ്സരിച്ച്.കൊയിലാണ്ടി തഹസിൽദാർ എത്തി ഇൻക്വസ്റ്റ് നടത്തി.

ശനിയാഴ്ച ഹൈസ്ക്കൂളിനടുത്ത് വച്ച അജ്മലൽ ചിലരുമായി വാക്തർക്കമുണ്ടായതായി പറയപ്പെടുന്നു. അന്നുനു മുതൽ ഇയാളെ കാണാതാവുകയായിരുന്നു.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം