ഏറിവന്ന ഇറക്കുമതി ; വയനാടന്‍ കുരുമുളകില്‍ വന്‍ വിലയിടിവ് ; കര്‍ഷകര്‍ ദുരിതത്തില്‍

വയനാട് :   കൃഷിക്കായി ഇറക്കിയ മുതല്‍ പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണ്‌ ഇന്ന് വയനാട്ടില്‍. കൂടിവന്ന കാർഷിക വിളകളുടെവിലയിടിവ് കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തി. എന്നാല്‍ അപ്പോഴും തെല്ല് ആശ്വാസം കുരുമുളകായിരുന്നു. പ്രതീക്ഷകള്‍ക്ക് അതീതമായ്  ആശ്വാസമായിരുന്ന കുരുമുളകും കർഷകരെ ചതിക്കുന്നു.മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇത്തരമൊരു വിലയിടിച്ചില്‍.

വയനാടന്‍ കുരുമുളകിന് കിലോവിന് 400 രൂപയും ചേട്ടന് 390രൂപയുമാണ് ഇപ്പോഴത്തെ വില. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 700 രൂപയോളം വില കിട്ടിയിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ ഈ വന്‍ വിലയിടിവ്.

കുരുമുളകിന്‍റെ  ഉല്‍പാദന സീസണ്‍ ആയില്ലെങ്കിലും ഈ വിലയിടിവ്  കർഷകരിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഫെബ്രുവരിയിലാണ് വയനാടൻ കുരുമുളകിന്‍റെ  വിളവെടുപ്പ് കാലം.

വിയറ്റ്‌നാമിൽ നിന്നുൾപ്പെടെയുള്ള കുരുമുളകിന്‍റെ  വ്യാപക ഇറക്കുമതിക്കുപുറമെ  നേപ്പാൾ വഴിയുൾപ്പെടെ കുരുമുളകിന്‍റെ  കള്ളക്കടത്തും സജീവമാണെന്ന് ആരോപണമുയരുന്നുണ്ട്.

ഇപ്പോഴുണ്ടായ ഇ വിലയിടിവ് ഫെബ്രുവരിയിലും വന്‍ നഷ്ട്ടങ്ങള്‍ക്ക് വഴിയൊരുക്കും.

ഏറി വന്ന കുരുമുളക് ഇറക്കുമതിയാണ് വയനാടന്‍ കുരുമുളകിന്‍റെ വില കുത്തനെകുറയാന്‍ കാരണമായത്. കഴിഞ്ഞ കൊല്ലങ്ങളില്‍ ഇറക്കുമതി കുറവായിരുന്നെന്നും അതിനാല്‍ വയനാട് കുരുമുളകിന് മാര്‍ക്കറ്റില്‍ ആവിശ്യക്കാര്‍ കൂടിയത് കര്‍ഷകര്‍ക്ക് ആശ്വാസമേകിയിരുന്നു. ഈ സ്ഥിതിയിലുള്ള ഇറക്കുമതി തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ വന്‍ നഷ്ടം  കര്‍ഷകര്‍ ഏറ്റെടുക്കേണ്ടി വരുമെന്നതാണ് സത്യം.
കുരുമുളകിന്‍റെ വില വിവര കണക്കുകള്‍ ഇങ്ങനെ;
 സെപ്തംബര്‍ തുടക്കത്തില്‍ 470 രൂപ വിലയുണ്ടായിരുന്നതില്‍നിന്നാണ് ഇപ്പോള്‍ വില 400 രൂപയില്‍ എത്തി നില്‍ക്കുന്നത്.  ഈ വര്‍ഷം തുടക്കത്തില്‍ 650 രൂപയാണ് വയനാടന്‍ കുരുമുളകിന് ലഭിച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരിയില്‍ ഇത് 610 രൂപയിലേക്ക് താഴ്ന്നു. മാര്‍ച്ചില്‍ 600 രൂപയിലേക്കും ഏപ്രിലില്‍ 580 രൂപയിലേക്കും മെയില്‍ 520 രൂപയായും കുറഞ്ഞു. മെയ് അവസാനം വരെ 500 രൂപയുണ്ടായിരുന്ന കുരുമുളകിന്റെ വില ജൂലൈ – ആഗസ്ത് മാസങ്ങളില്‍ 490രൂപയ്ക്കും 470 രൂപയ്ക്കും ഇടയിലായാണ് നില കൊണ്ടത്. എന്നാല്‍ സെപ്തംബര്‍ മാസം ഒരോ ആഴ്ചയിലും വില കുത്തനെ താഴുകയായിരുന്നു.

കൂടിവരുന്ന ഈ വിലയിടിവിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കര്‍ഷകരെ ദുരിതത്തിലേക്ക് നയിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം