മഹിജയെ കാണാന്‍ പെമ്പിളൈ ഒരുമൈ നേതാക്കളെത്തി

വളയം: മഹിജയെ കാണാന്‍ പെമ്പളെ ഒരുമെ ജിഷ്ണുവിന്റെ വീട്ടിലെത്തി. ഇന്ന് വൈകീട്ടോടെയാണ് ജിഷ്ണുവിന്റെ വീടായ വളയത്ത്  എത്തിയത്. പെമ്പിളൈ ഒരുമൈ നേതാക്കളായ പ്രസിഡന്റ് കൗസല്യ തങ്കമണി, സെക്രട്ടറി രാജേശ്വരി ജോളി, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗോമതി അഗസ്റ്റിന്‍, ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍, സംസ്ഥാന സമിതിയംഗം ഷൗക്കത്ത് അലി  എരോത്ത് എന്നിവരും മഹിജയെ കാണാന്‍ ഒപ്പമുണ്ടായിരുന്നു. ഇനിയൊരു സമരം മഹിജക്ക് ഇരിക്കേണ്ടി വന്നാല്‍, കൂടെ സമരത്തിന് പെമ്പിളൈ ഒരുമൈ കൂടെ ഉണ്ടാകുമെന്ന് പെമ്പിളൈ ഒരുമൈ നേതാക്കള്‍ മഹിജക്ക് ഉറപ്പ് നല്‍കി. എം.എം മണിയുടെ മഹിജക്കെതിരെ ഉണ്ടായ മോശം പരാമര്‍ശങ്ങള്‍ ചര്‍ച്ചയില്‍ വന്നു. ഇനി എം.എം മണി അത്തരം മോശം വാക്കുകള്‍ ഉപയോഗിക്കാന്‍ ധൈര്യം കാണിക്കില്ല എന്നതാണ്, പെമ്പിളൈ ഒരുമൈ സമരം കൊണ്ടുണ്ടായ ഒരു പ്രയോജനം എന്ന് അവര്‍ വിലയിരുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം