മദ്യം നല്‍കി ഭാര്യയെ കാമുകന്‍ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്ത്

കൊച്ചി: മദ്യം നല്‍കി തന്റെ ഭാര്യയെ കാമുകന്‍ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. മൂന്നാഴ്ച മുമ്പ് കൊച്ചി നഗരത്തില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് ഐജിക്ക് പരാതി നല്‍കിയത്. തന്റെ ഭാര്യ ഇപ്പോഴും അക്രമിയുടെ വീട്ടു തടങ്കലില്‍ ആണെന്നും ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു.

ജൂലൈ 28ന് രാത്രിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ശരീരമാസകലം പരിക്കേറ്റ യുവതിയുടെ കയ്യില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടുണ്ടാക്കിയ മുറിവുണ്ടായിരുന്നു. അമിതമായി മദ്യം ഉള്ളില്‍ ചെന്നിരുന്നു. കുടിപ്പിച്ചതാണെന്ന് സംശയിക്കാന്‍ പാകത്തിന് കവിളിന് ഇരുവശത്തും ബലം പ്രയാഗിച്ചതിന്റെ അടയാളവും ഉണ്ടായിരുന്നു. ആശുപത്രി രേഖയില്‍ നിന്നു തന്നെ സംഭവം ഗൗരവമാണെന്ന് ബോധ്യപ്പെട്ടിട്ടും പോലീസ് നടപടിയെടുക്കുന്നില്ല എന്നാണ് ഭര്‍ത്താവ് പറയുന്നത്.

താനുമായി അകന്ന ശേഷം ഒപ്പം കഴിയുന്നയാളില്‍ നിന്നും യുവതിക്ക് ക്രൂരമായ പീഡനമാണ് സഹിക്കേണ്ടി വന്നതെന്നു ഭര്‍ത്താവ് പറയുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് മരട് പോലീസ് എത്തി യുവതിയില്‍ നിന്നും മൊഴി എടുത്തെങ്കിലും മൂന്നാഴ്ചയായി പോലീസ് കേസെടുത്തിട്ടില്ല. ഭര്‍ത്താവിനോട് തനിക്ക് പരാതി ഇല്ലെന്നും കേസെടുക്കേണ്ടെന്നും യുവതി പറഞ്ഞെന്നാണ് പോലീസിന്റെ വിശദീകരണം.
എന്നാല്‍ യുവതിയുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് കേസ് അട്ടിമറിക്കുന്നതെന്നും ഇയാളുടെ ഭീഷണിയെ തുടര്‍ന്നാണ് പരാതിയില്ലെന്ന് പറയുന്നതെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.
എന്നാല്‍ തന്നെ രക്ഷിക്കണമെന്ന് യുവതി തന്നെ ഫോണില്‍ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചതനുസരിച്ചാണ് താന്‍ പോയതെന്നും ഇയാള്‍ പറഞ്ഞു. യുവതി ഇപ്പോഴും അക്രമികളുടെ കസ്റ്റഡിയില്‍ തന്നെയാണെന്നും നേരില്‍ കാണാനായിട്ടില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നും ഭര്‍ത്താവ് വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം