നടിക്ക് അബദ്ധം പറ്റിയതാണ്; ദിലീപിന് പിന്തുണയുമായി പിസി ജോര്‍ജ്ജ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ ആരോപണങ്ങളുമായി പിസി ജോര്‍ജ്ജ് രംഗത്ത്. ദിലീപിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയ ഒരാളാണ് പിസി ജോര്‍ജ്. കേസിന്റെ ആദ്യം തന്നെ നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പിസി ജോര്‍ജ്ജ് നടത്തിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ദിലീപിനെതിരെ പ്രമുഖര്‍ നല്‍കിയ മൊഴികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകാണ് പി സി ജോര്‍ജ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് പി സി ജോര്‍ജ് ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.

ദിലീപ് എന്ന് പറയുന്ന ആള്‍ ഒരു സിനിമാ നടന്‍ ആണ്. നല്ല നടന്‍ ആണ്, എല്ലാവര്‍ക്കും ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനോട് കൂട്ടു നില്‍ക്കാന്‍ തനിക്ക് സൗകര്യമില്ലെന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്. പെണ്‍പടകളെല്ലാം കൂടി ഒരാളെ കൊല്ലാന്‍ ചെന്നാല്‍ ആരെങ്കിലും രക്ഷിക്കാന്‍ വേണ്ടേ എന്നാണ് ജോര്‍ജ്ജിന്റെ ചോദ്യം. അതുകൊണ്ടാണത്രെ ദിലീപിനെ രക്ഷിക്കാന്‍ പോയത്. ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും തനിക്ക് വിശ്വാസമുണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞു.

എഡിജിപി ബി സന്ധ്യ ഉണ്ടാക്കുന്ന കേസുകളില്‍ കള്ളത്തരം അല്ലാതെ വല്ലതും ഉണ്ടോ? ആക്രമിക്കപ്പെട്ട നടി പത്രസമ്മേളനത്തില്‍ പറഞ്ഞു എന്ന് പറഞ്ഞാണ് ചില കാര്യങ്ങള്‍ പിന്നീട് പിസി ജോര്‍ജ്ജ് പറയുന്നത്. പള്‍സര്‍ സുനിയോടൊപ്പം ആറ് മണിക്കൂര്‍ ഗോവയിലൂടെ കാറില്‍ യാത്ര ചെയ്തു. അവന്‍ കാറോടിക്കുന്നു, ഇവള്‍ ആ കാറില്‍ ഇരിക്കുന്നു. നാല് മണിക്കൂര്‍ വനത്തിലൂടെ യാത്ര ചെയ്തു. ആക്രമിച്ച സംഭവത്തിന് പിന്നാലെ പത്ര സമ്മേളനം നടത്തിയ സ്ത്രീ പറയുകയാണ്, അന്ന് ഒരുമിച്ച് യാത്ര ചെയ്തിട്ട് തൊടാത്ത പള്‍സര്‍ സുനി, പിന്നെ തന്നെ ഉപദ്രവിച്ചുവെന്ന്. ക്വട്ടേഷന്‍ കൊടുത്തതുകൊണ്ടാണെന്ന് പറയാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതത്രെ.

ഇങ്ങനെ പറഞ്ഞതു വഴി നടിക്ക് അബദ്ധം പറ്റിയെന്നാണ് എംഎല്‍എയുടെ വാദം. മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആണെന്നാണ് പള്‍സര്‍ സുനി പറഞ്ഞിട്ടുള്ളത്. അപ്പോള്‍ എങ്ങനെ നടിയുടെ വാദം ശരിയാകും എന്നാണ് അദ്ദേഹം ചോദിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആയിരുന്നെങ്കില്‍, ആ വനത്തിലിട്ട് ചെയ്താല്‍ പോരായിരുന്നോ പണി? ഇവിടെ വച്ച് ചെയ്യണമായിരുന്നോ? ഇതൊക്കെ ആരോട് പറയാന്‍ കൊള്ളുന്ന നാണം കെട്ട കഥയാണെന്നും ജോര്‍ജ്ജ് ചോദിക്കുന്നു. ഇതൊക്കെ തിരക്കഥ എഴുതിയുണ്ടാക്കിയിട്ടുള്ള കച്ചവടമല്ലേ… ഇതിനൊന്നും കൂട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

കേസില്‍ പ്രമുഖരുടെ മൊഴികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ഇതില്‍ റിമിടോമി ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. റിമിയുടെ മൊഴി ഇങ്ങനെ….

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തോ​ള​മാ​യി ഗാ​യി​ക​യാ​യ താ​ൻ ഇ​തു​വ​രെ ഇ​രു​ന്നൂ​റോ​ളം സി​നി​മ​ക​ളി​ൽ പാ​ടി​യി​ട്ടു​ണ്ട്. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി അ​ഭി​ന​യി​ച്ച ഹ​ണി​ബീ 2 എ​ന്ന ചി​ത്ര​ത്തി​ലാ​ണു അ​വ​സാ​നം പാ​ടി​യ​ത്. 2002ൽ ​മീ​ശ മാ​ധ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​പ്പോ​ഴാ​ണു ദി​ലീ​പി​നെ ഞാ​ൻ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

മീ​ശ​മാ​ധ​വ​ൻ എ​ന്ന സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​ന്പ് ഞാ​ൻ ദി​ലീ​പേ​ട്ട​നും കാ​വ്യാ മാ​ധ​വ​നും ഒ​പ്പം യൂ​റോ​പ്യ​ൻ ട്രി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. 2004ൽ ​യു​എ​ഇ​യി​ൽ ദി​ലീ​പ് ഷോ​യി​ലും പ​ങ്കെ​ടു​ത്തു. 2010ൽ ​ദി​ലീ​പേ​ട്ട​നും കാ​വ്യ, ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി, നാ​ദി​ർ​ഷാ എ​ന്നി​വ​രു​മൊ​ത്തു ദി​ലീ​പ് ഷോ​യ്ക്കും ഞാ​ൻ അ​മേ​രി​ക്ക​യി​ൽ പോ​യി​രു​ന്നു. പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു ഷോ. ​അ​ന്നു കാ​വ്യ​യു​ടെ അ​ച്ഛ​നും അ​മ്മ​യും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ അ​ച്ഛ​നും എ​ന്‍റെ അ​മ്മ​യും എ​ന്നോ​ടൊ​പ്പം ഇ​ല്ലാ​യി​രു​ന്നു.

ആ ​സ​മ​യം കാ​വ്യ​യും ദി​ലീ​പും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്നു ഞ​ങ്ങ​ൾ​ക്കെ​ല്ലാം അ​റി​യാ​മാ​യി​രു​ന്നു. കാ​വ്യ​യു​ടെ അ​ച്ഛ​നും അ​മ്മ​യും വ​ള​രെ സ്ട്രി​ക്ട് ആ​യ​തി​നാ​ൽ അ​വ​ർ​ക്കു കൂ​ടി​ക്കാ​ഴ്ച്ച​യ്ക്കു അ​വ​സ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. അ​മേ​രി​ക്ക​യി​ൽ താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഞ​ങ്ങ​ൾ​ക്കു പ്ര​ത്യേ​കം പ്ര​ത്യേ​കം മു​റി​ക​ളാ​യി​രു​ന്നു ഒ​രു​ക്കി​യി​രു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ഷോ ​തീ​ർ​ന്ന അ​വ​സാ​ന ദി​വ​സം രാ​ത്രി കാ​വ്യ മാ​ധ​വ​ൻ അ​വ​ളു​ടെ അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടേ​യും അ​നു​വാ​ദ​ത്തോ​ടെ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ മു​റി​യി​ൽ എ​ന്‍റെ​യും അ​വ​രു​ടേ​യും ഒ​പ്പം ഒ​രു​മി​ച്ച് കി​ട​ന്നു​റ​ങ്ങു​ന്ന​തി​നാ​യി വ​ന്നി​രു​ന്നു.

അ​ന്നു രാ​ത്രി ഏ​ക​ദേ​ശം ഒ​രു​മ​ണി​യോ​ടു​കൂ​ടി ദി​ലീ​പേ​ട്ട​നും ഞ​ങ്ങ​ളു​ടെ മു​റി​യി​ലെ​ത്തി. കാ​വ്യാ​മാ​ധ​വ​നും ദി​ലീ​പേ​ട്ട​നും ഒ​രു​മി​ച്ച് ബാ​ത്ത്റൂ​മി​ൽ പോ​യി. കു​റ​ച്ച് ക​ഴി​ഞ്ഞാ​ണ് തി​രി​കെ വ​ന്ന​ത്. കു​റ​ച്ചു​ക​ഴി​ഞ്ഞ് ദി​ലീ​പേ​ട്ട​നും റൂ​മി​ൽ​നി​ന്നു തി​രി​കെ പോ​യി. 2012 ഫെ​ബ്രു​വ​രി 12ന് ​മ​ഞ്ജു ചേ​ച്ചി​യും സം​യു​ക്ത വ​ർ​മ​യും ഗീ​തു മോ​ഹ​ൻ ദാ​സും കൂ​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ വീ​ട്ടി​ൽ ചെ​ല്ലു​ക​യും ദി​ലീ​പേ​ട്ട​നും കാ​വ്യ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തേ​ക്കു​റി​ച്ച് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​മാ​യി സം​സാ​രി​ച്ച​തി​നേ​പ്പ​റ്റി​യും എ​നി​ക്ക​റി​യാം. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി അ​മേ​രി​ക്ക​ൻ ട്രി​പ്പി​ൽ വ​ച്ച് ന​ട​ന്ന കാ​ര്യ​ങ്ങ​ളേ​ക്കു​റി​ച്ച് എ​ല്ലാം മ​ഞ്ജു ചേ​ച്ചി​യോ​ട് പ​റ​ഞ്ഞു.

ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി എ​ന്നെ വി​ളി​ച്ച് മ​ഞ്ജു ചേ​ച്ചി​യോ​ട് എ​ല്ലാം തു​റ​ന്നു പ​റ​യ​ണ​മെ​ന്നും ഞാ​ൻ എ​ല്ലാം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു. മ​ഞ്ജു ചേ​ച്ചി എ​ന്നെ വി​ളി​ച്ചി​രു​ന്നു. ഞാ​ൻ ചി​ല കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്നു ദി​ലീ​പേ​ട്ട​നും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​താ​യി അ​റി​യാം. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​മാ​യി ദി​ലീ​പേ​ട്ട​ന് അ​ടു​ത്ത ബ​ന്ധ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഞാ​ൻ വി​ചാ​രി​ച്ചി​രു​ന്ന​ത്. അ​വ​ർ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച സി​നി​മ​ക​ളെ​ല്ലാം ഹി​റ്റാ​യി​രു​ന്നു. എ​ന്നാ​ൽ ദി​ലീ​പ് ഇ​ട​യ്ക്കി​ടെ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യെ വി​ളി​ച്ച് കൊ​ച്ചു​വ​ർ​ത്ത​മാ​നം പ​റ​യു​ന്ന​ത് ഇ​ഷ്ട​മ​ല്ല എ​ന്ന് അ​വ​ർ എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്.

2013ലെ ​അ​മ്മ ഷോ​യു​ടെ റി​ഹേ​ഴ്സ​ൽ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ കാ​വ്യ​യും ദി​ലീ​പേ​ട്ട​നും ഒ​രു​മി​ച്ചി​രു​ന്നു സം​സാ​രി​ക്കു​ന്ന​തു​മാ​യ ചി​ത്ര​ങ്ങ​ൾ മ​ഞ്ജു ചേ​ച്ചി അം​ഗ​മാ​യ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ലേ​ക്ക് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു​വെ​ന്നു ഞാ​ൻ കേ​ട്ടി​ട്ടു​ണ്ട്. എ​നി​ക്ക് ദി​ലീ​പു​മാ​യി പ​ണ​മി​ട​പാ​ടു​ക​ൾ ഒ​ന്നും​ത​ന്നെ​യി​ല്ല. ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് വീ​ടോ മ​റ്റ് സ്വ​ത്തു​ക്ക​ളോ വാ​ങ്ങി​ക്കു​ക​യോ വി​ൽ​ക്കു​ക​യോ നി​ക്ഷേ​പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ന​ടി​യെ ആ​ക്ര​മി​ച്ച വി​വ​രം ഞാ​ൻ അ​റി​യു​ന്ന​ത് ടി​വി​യി​ൽ വാ​ർ​ത്ത ക​ണ്ടി​ട്ടാ​ണ്. 18-2-2017 രാ​വി​ലെ ഒ​ന്പ​ത് മ​ണി​യോ​ടെ ഞാ​ൻ കാ​വ്യ​യെ വി​ളി​ച്ച് ഇ​ക്കാ​ര്യം പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​വാ​ർ​ത്ത ആ​ദ്യ​മാ​യി കേ​ട്ട​തി​ന്‍റെ ന​ടു​ക്ക​മോ ആ​കാം​ഷ​യോ കാ​വ്യ​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ൽ തോ​ന്നി​യി​ല്ല. അ​തെ​ന്താ​ണെ​ന്ന് ഞാ​ൻ ചി​ന്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം